• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗർഭിണികൾക്ക് സീറ്റ് ബെൽറ്റ് വേണോ? ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ എങ്ങനെ കൊണ്ടു പോകാം? ഗതാഗത കമ്മിഷണർ പറയുന്നു

ഗർഭിണികൾക്ക് സീറ്റ് ബെൽറ്റ് വേണോ? ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ എങ്ങനെ കൊണ്ടു പോകാം? ഗതാഗത കമ്മിഷണർ പറയുന്നു

ഇരുചക്രവാഹനത്തിലെ മൂന്നുപേരുടെ യാത്രയടക്കം അഞ്ച് നിയമലംഘനങ്ങളാണ് ആദ്യഘട്ടത്തില്‍ എ.ഐ ക്യാമറ പിടികൂടുക.

  • Share this:

    തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ കുട്ടികളായാലും രണ്ട് പേരിൽ കൂടുതലാവുന്നത് നിയമലംഘനമെന്ന് ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത്ത്. ഇരുചക്രവാഹനത്തിലെ മൂന്നുപേരുടെ യാത്രയടക്കം അഞ്ച് നിയമലംഘനങ്ങളാണ് ആദ്യഘട്ടത്തില്‍ എ.ഐ ക്യാമറ പിടികൂടുക.

    ഹെല്‍മറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ്, റെഡ് ലൈറ്റ് മറികടക്കുക, ഇരുചക്രവാഹനത്തില്‍ മൂന്നുപേരുടെ യാത്ര എന്നിവയ്ക്കാകും പിഴ ഈടാക്കുക. എമര്‍ജന്‍സി വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് എഐ ക്യാമറകള്‍ ബാധകമാകില്ലെന്നും എസ്. ശ്രീജിത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.

    Also Read-കേരളം മുഴുവന്‍ റോഡില്‍ AI ക്യാമറ വരുമ്പോള്‍ പിഴ അറിഞ്ഞ് വാഹനമോടിക്കാം; കീശ ‘കീറാതെ’ നോക്കാം

    കാറിന്റെ മുൻവശത്ത് സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര നടത്തിയാലും പിഴ ഈടാക്കും. കാറുകളിൽ പിറകിലിരിക്കുന്നവർക്കൊപ്പമായിരിക്കണം കൈകുഞ്ഞുങ്ങളെന്നും കമ്മീഷണർ വ്യക്തമാക്കി. നിരത്തിലെ അപകട മരണം 20 ശതമാനം കുറക്കുകയാണ് എഐ ക്യാമറകളിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഗതാഗത കമ്മീഷണ‍ര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.

    Also Read-കേരളത്തിൽ എ ഐ ക്യാമറയുളള 726 ഇടങ്ങൾ അറിയാമോ?

    മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ക്യാമറകൾ നാളെ മുതാലാണ് സംസ്ഥാനത്തൊട്ടാകെ പ്രവർത്തിച്ചു തുടങ്ങുക. 726 എഐ ക്യാമറകളിൽ 675 എണ്ണം ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെയുള്ളവരെ കണ്ടെത്തുന്നതിനും അപകടം ഉണ്ടാക്കിയ ശേഷം കടന്നുകളയുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനുമുള്ളവയാണ്.

    Also Read-AI ക്യാമറ; സംസ്കാരപൂർണമായ ഒരു സമൂഹസൃഷ്ടിയും അതുവഴി വേദനാജനകമായ മരണങ്ങളും ഒഴിവാക്കുന്നതിനുള്ള നൂതനമായ തുടക്കം; MVD

    സിഗ്നൽ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാൻ 18 ക്യാമറകളാണുള്ളത്. അനധികൃത പാർക്കിങ്ങ് കണ്ടെത്താൻ 25 ക്യാമറകളും അതിവേഗം കണ്ടെത്താൻ നാലു ക്യാമറകളും പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം അമിത ശബ്ദം എന്നിവയും ക്യാമറ കണ്ടെത്തും. ക്യാമറയിൽ പതിയുന്ന നിയമ ലംഘനങ്ങൾ അതാത് സമയങ്ങളിൽ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമായി അയയ്ക്കും.

    പിഴത്തുക ഈടാക്കുക ഇങ്ങനെ

    • അനധികൃത പാര്‍ക്കിംഗ്: 250
    • ഹെല്‍മറ്റില്ലാതെയുള്ള യാത്ര: 500 രൂപ
    • പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെയുള്ള യാത്ര: 500
    • സീറ്റ്‌ബെല്‍റ്റില്ലാതെയുള്ള യാത്ര: 500
    • ഇരുചക്രവാഹനത്തില്‍ രണ്ടില്‍ കൂടുതലുള്ളവരുടെ യാത്ര: 1000
    • അമിതവേഗത: 1500
    • ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ സംസാരം: 2000
    Published by:Jayesh Krishnan
    First published: