advertisement

കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം; കണ്ടെത്തിയത് പാലക്കാട് ചിറ്റൂരിലെ രണ്ട് ഷാപ്പുകളിൽ നിന്നുള്ള സാംപിളുകളില്‍

Last Updated:

സാധാരണ കള്ളിൽ സ്പിരിറ്റ്, സ്റ്റാർച്ച് സാക്രിൻ, സോപ്പ് ലായനി, ഷാംപൂ എന്നിവയായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ ഈ സാംപിളുകളിൽ കഫ് സിറപ്പ് എന്തിന് ചേർത്തുവെന്നത് ദുരൂഹമാണ്

News18
News18
പാലക്കാട് ചിറ്റൂർ റേഞ്ചിലെ രണ്ട് കള്ള് ഷാപ്പുകളിൽ നിന്നുള്ള കള്ളിന്റെ സാംപിളുകളില്‍ കഫ് സിറപ്പിന്റെ (ചുമയുടെ മരുന്ന്) സാന്നിധ്യം. എക്‌സൈസ് വകുപ്പ് ശേഖരിച്ച സാംപിളിന്റെ രാസപരിശോധന ഫലം പുറത്തുവന്നപ്പോൾ അത് എക്സൈസ് അധികൃതരെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ചിറ്റൂർ റേഞ്ച് ഗ്രൂപ്പ് നമ്പർ ഒമ്പതിലെ വണ്ണാമട (നമ്പർ 36), കുറ്റിപ്പള്ളം(59) ഷാപ്പുകളിൽ നിന്നുള്ള കള്ള് പരിശോധനയ്ക്കയച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇതിന്റെ ഫലം ലഭിച്ചത്.
ഇതാദ്യമായാണ് കള്ളിൽ കഫ് സിറപ്പിന്റെ അംശം കണ്ടെത്തുന്നത്. സാധാരണ കള്ളിൽ സ്പിരിറ്റ്, സ്റ്റാർച്ച് സാക്രിൻ, സോപ്പ് ലായനി, ഷാംപൂ എന്നിവയായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ ഈ സാംപിളുകളിൽ കഫ് സിറപ്പ് എന്തിന് ചേർത്തുവെന്നത് ദുരൂഹമാണ്. സാധാരണ ചുമയ്ക്ക് ഉപയോഗിക്കുന്നതാണ് ഇത്. ആൽക്കഹോളിന്റെ അളവ് അധികമുള്ളതും ഇതിലാണ്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് വഴിവെക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പോലും സമ്മതിക്കുന്നു.
ആരോഗ്യത്തിന് ഹാനികരമാവുന്ന വസ്തുവെന്നാണ് എക്‌സൈസ് വകുപ്പും വിലയിരുന്നത്. ഇതിന്റെ മുഴുവൻ റിപ്പോർട്ടും എക്‌സൈസ് കമ്മീഷണർക്ക് നൽകിയതായാണ് വിവരം. അബ്കാരി നിയമം അനുസരിച്ച് റിപ്പോർട്ട് പ്രതികൂലമായാൽ ലൈസൻസ് റദ്ദ് ചെയ്ത് ഷാപ്പുകൾ അടച്ചുപൂട്ടണമെന്നാണ് വ്യവസ്ഥ. എന്നാൽ പരിശോധനാ ഫലം പുറത്ത് വന്ന് ഒരാഴ്ചയായിട്ടും ഷാപ്പുകൾ തുറന്നു പ്രവർത്തിക്കുകയാണ്.
advertisement
‌കഫ് സിറപ്പ് കഴിച്ചാൽ തന്നെ ഉറക്കവും മയക്കവും പതിവാണ്. കൂടുതൽ അകത്തുചെന്നാൽ ഫലം രൂക്ഷമാവുകയും ചെയ്തു. എന്നാൽ കള്ളിൽ ചേർക്കുമ്പോൾ എന്തു സംഭവിക്കുമെന്നതിനെ കുറിച്ച് അധികൃതർക്ക് പോലും പറയാൻ കഴിയുന്നില്ല. അതേസമയം രാസപരിശോധന ഫലം അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായ ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ‌
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം; കണ്ടെത്തിയത് പാലക്കാട് ചിറ്റൂരിലെ രണ്ട് ഷാപ്പുകളിൽ നിന്നുള്ള സാംപിളുകളില്‍
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement