8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് ബെംഗളൂരു;ആഴ്ചയിൽ 6 ദിവസംസർവീസ്, കേരളത്തിന് മൂന്നാം വന്ദേഭാരത്
- Published by:Sarika N
- news18-malayalam
Last Updated:
വാരാണസിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് കേരളത്തിലേത് അടക്കം നാല് വന്ദേഭാരത് സർവീസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തത്
എറണാകുളം: കേരളത്തിലെ ട്രെയിൻ ഗതാഗത രംഗത്ത് പുതിയ നാഴികക്കല്ലായി എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ സംസ്ഥാനത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം മൂന്നായി. പുതിയ എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും.
വാരാണസിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് കേരളത്തിലേത് അടക്കം നാല് വന്ദേഭാരത് സർവീസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തത്. രാവിലെ 8 മണി മുതൽ 8.40 വരെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി ,മന്ത്രിമാരായ പി.രാജീവ്,വി. അബ്ദുറഹിമാൻ, എം.പി മാരായ ഹൈബി ഈഡൻ, വി കെ ഹാരിസ് ബീരാൻ, മേയർ എം അനിൽകുമാർ, ടീജെ വിനോദ് എംഎൽഎ എന്നിവർ പങ്കെടുത്തു.
advertisement
എറണാകുളം - ബംഗളൂരു റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിനാണിത്. ബുധനാഴ്ചകളിൽ സർവീസ് ഉണ്ടായിരിക്കുന്നതല്ല. കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 5.10 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തിച്ചേരും. തിരികെ ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബംഗളൂരുവിലെത്തും. 8 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, എന്നിവയാണ് എറണാകുളത്തിനും ബംഗളൂരുവിനും ഇടയിൽ ട്രെയിൻ നിർത്തുന്ന പ്രധാന സ്റ്റേഷനുകൾ.
advertisement
നിലവിലെ വന്ദേഭാരത് ട്രെയിനുകൾ
1. തിരുവനന്തപുരം – മംഗളൂരു വന്ദേഭാരത് എക്സ്പ്രസ്
റൂട്ട്: തിരുവനന്തപുരം സെൻട്രൽ–മംഗളൂരു
ആരംഭം: 2023 ഏപ്രിൽ 25
യാത്രാസമയം: ഏകദേശം 8 മണിക്കൂർ 35 മിനിറ്റ്
പ്രധാന സ്റ്റോപ്പുകൾ: കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
പ്രത്യേകത: കേരളത്തിലെ ആദ്യത്തെ വന്ദേഭാരത്. പൂർണമായും സെമി-ഹൈസ്പീഡ് ട്രെയിനായി സർവീസ് നടത്തുന്നു.
2. കാസർഗോഡ്– തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ്
റൂട്ട്: കാസർഗോഡ്– തിരുവനന്തപുരം
advertisement
ആരംഭം: 2023 സെപ്റ്റംബർ 24
യാത്രാസമയം: 8 മണിക്കൂർ 20 മിനിറ്റ്
പ്രധാന സ്റ്റോപ്പുകൾ: കണ്ണൂർ, കോഴിക്കോട്, തിരൂർ, തൃശൂർ, എറണാകുളം ടൗൺ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം
പ്രത്യേകത: സംസ്ഥാനത്തിന്റെ വടക്കു–തെക്ക് ഭാഗങ്ങൾ ബന്ധിപ്പിക്കുന്ന രണ്ടാമത്തെ സർവീസ്. ഇന്ത്യയിലെ ആദ്യത്തെ കുങ്കുമ നിറമുള്ള സെമി-ഹൈ സ്പീഡ് ട്രെയിനാണ് ഇത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
November 08, 2025 8:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
8 മണിക്കൂർ 40 മിനിറ്റ് കൊണ്ട് ബെംഗളൂരു;ആഴ്ചയിൽ 6 ദിവസംസർവീസ്, കേരളത്തിന് മൂന്നാം വന്ദേഭാരത്


