ന്യൂഡൽഹി: ഈസ്റ്റര്‍ ദിനത്തിൽ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം. 20 മിനിട്ടിലേറെ പള്ളിയിൽ ചെലവഴിച്ച പ്രധാനമന്ത്രി പ്രാർഥനയിൽ പങ്കുചേർന്നു. കത്തീഡ്രലിലെ ക്വയർ സംഘത്തിന്റെ ഗാനങ്ങൾ പ്രധാനമന്ത്രി കേൾക്കുകയും ചെയ്തു. മടങ്ങുമ്പോൾ ദേവാലയ മുറ്റത്ത് പ്രധാനമന്ത്രി വൃക്ഷത്തൈ നടുകയും ചെയ്തു.