തീപിടുത്ത സാധ്യത: എ സി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്
തീപിടുത്ത സാധ്യത: എ സി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്
രാത്രിയിൽ ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്തിടുന്നതോടെ ഇതിനും പരിഹാരമാകും.
train
Last Updated :
Share this:
കൊല്ലം: തീവണ്ടികളിലെ എ സി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്ക്
ഏർപ്പെടുത്തി. തീ പിടുത്ത സാധ്യതയുള്ളതിനാലാണ് തീവണ്ടികളിലെ എ സി കോച്ചുകളിൽ രാത്രിയിൽ മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ ചാർജ് ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
മൊബൈൽ ഫോൺ ചാർജറുകൾ രാത്രി 11 മണി മുതൽ രാവിലെ അഞ്ചു മണി വരെ നിർബന്ധമായും ഓഫ് ചെയ്തിടണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നേരത്തെ തന്നെ ഇക്കാര്യം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, പല തീവണ്ടികളിലും ഇത് പാലിക്കാറില്ല. കർശന നിർദ്ദേശം നൽകിയിട്ടും രാത്രി കാലങ്ങളിൽ ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യാത്തത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ എ സി മെക്കാനിക്ക് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ദക്ഷിണ റയിൽവേ താക്കീത് നൽകിയിരുന്നു. എന്നിട്ടും ഇതിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ മിന്നൽപ്പരിശോധനകൾ നടത്താനും ജീവനക്കാരുടെ വീഴ്ച കണ്ടെത്തിയാൽ കർശന നടപടിഎടുക്കാനുമാണ് തീരുമാനം. സർക്കുലറിലൂടെ ഇക്കാര്യം ജീവനക്കാരെ അറിയിച്ചിട്ടുമുണ്ട്.
രാത്രിയിൽ ചാർജ് ചെയ്യുന്ന മൊബൈലും ലാപ്ടോപ്പും ചൂടായി അപകടമുണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാണ് പുതിയ നടപടി. രാത്രിയിൽ ഫോണും ലാപ്ടോപ്പും ഉപയോഗിക്കന്നത് ഉറങ്ങുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന പരാതികളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് പോകാൻ റെയിൽവേ തയ്യാറായിരിക്കുന്നത്. രാത്രിയിൽ ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്തിടുന്നതോടെ ഇതിനും പരിഹാരമാകും.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.