ആധാരങ്ങൾ ഇനി ഓൺലൈനിലും; സേവനം ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാകും

Last Updated:

നിലവിൽ യാഥാർഥ പ്രമാണത്തിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിനായി വർഷം ഒമ്പത് ലക്ഷം പേരാണ് ഓഫീസുകളിൽ കയറിയിറങ്ങിയിരുന്നത്

ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഇനി ഓൺലൈനിൽ ലഭ്യമാകും. ആധാരം ലഭിക്കുന്നതിനായി സബ് രജിസ്ട്രാർ ഓഫീസുകളിൽ നൽകിയിരുന്ന അപേക്ഷ ഇനി ഓൺലൈനിൽ സമർപ്പിച്ച് ഇ-പേമെന്‍റായി ഫീസടച്ചാൽ മതിയാകും. ഒരാഴ്ചയ്ക്കുള്ളിൽ ഈ സേവനം ലഭ്യമായി തുടങ്ങുമെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. 50 രൂപ മുദ്രപത്രങ്ങളിൽ ലഭ്യമായിരുന്ന ആധാരങ്ങളുടെ അസൽ പകർപ്പാണ് ഇനി ഓൺലൈനിൽ ലഭ്യമാകുന്നത്.
നിലവിൽ യാഥാർഥ പ്രമാണത്തിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പിനായി വർഷം ഒമ്പത് ലക്ഷം പേരാണ് ഓഫീസുകളിൽ കയറിയിറങ്ങിയിരുന്നത്. അപേക്ഷ നൽകാൻ ഇടനിലക്കാരുടെ സഹായം തേടേണ്ട അവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ ഓൺലൈനിൽ ആധാരം ലഭിക്കുന്നതോടെ ഈ ബുദ്ധിമുട്ടുകൾ ഒഴിവാകും.
പോക്കുവരവിന്‍റെ ഭാഗമായി സ്കാൻ ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ആധാരങ്ങളാണ് ഓൺലൈനിൽ ലഭ്യമാക്കുന്നത്. ഇതോടെ ആധാരമെഴുത്തുകാരിൽനിന്ന് പ്രമാണത്തിന്‍റെ പകർപ്പ് വാങ്ങി സൂക്ഷിക്കുന്ന രീതിയും അവസാനിപ്പിച്ചു. അസൽ ആധാരം തന്നെയായിരിക്കും സ്കാൻ ചെയ്തു സൂക്ഷിക്കുക. ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയതോടെ ആധാരമെഴുത്തുകാർ നൽകുന്ന ഫയൽ കോപ്പികൾ സ്വീകരിക്കേണ്ടെന്നും സബ് രജിസ്ട്രാർ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആധാരങ്ങൾ ഇനി ഓൺലൈനിലും; സേവനം ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാകും
Next Article
advertisement
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
  • ഇറാൻ സന്ദർശിക്കാൻ ഇനി ഇന്ത്യക്കാർ വിസ നേടേണ്ടതുണ്ട്, വിസ ഇളവ് നവംബർ 22 മുതൽ റദ്ദാക്കി.

  • ഇറാനിലേക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിരുന്ന സൗകര്യം താൽക്കാലികമായി നിർത്തി.

  • ഇറാനിയൻ വിസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കുകയും വിമാനത്തിൽ കയറുന്നതിന് മുമ്പ് വിസ കൈവശം വയ്ക്കണം.

View All
advertisement