മൃതദേഹം തൂക്കിനോക്കി വിലപേശൽ: എയർ ഇന്ത്യക്കെതിരെ പ്രതിഷേധം

Last Updated:
ന്യൂഡൽഹി : പ്രവാസികളുടെ മൃതദേഹം തൂക്കിനോക്കി വിലപേശുന്ന എയർ ഇന്ത്യക്ക് എതിരെ വ്യാപക പ്രതിഷേധം. മിക്ക രാജ്യങ്ങളും സ്വന്തം പൗരൻമാരുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കുമ്പോൾ എയർ ഇന്ത്യ വാങ്ങുന്നത് ഒന്നരലക്ഷം രൂപ വരെ.അതായത് പെട്ടി ഉൾപ്പെടെ തൂക്കുമ്പോൾ ഒരു കിലോയ്ക്ക് 300 രൂപ വച്ച്. ഇതിന് പുറമെ എംബാംമിഗും കൂടെ വരുന്ന ആളുടെ ടിക്കറ്റ് നിരക്കും കൂടിയാകുമ്പോഴാണ് ലക്ഷങ്ങളുടെ കണക്ക് വരുന്നത്.
ജീവിതം കരുപ്പിടിപ്പിക്കാന്‍ വിദേശത്തേക്ക് ചേക്കേറുന്നവർ അവിടെ വച്ച് മരണപ്പെട്ടാൽ നാട്ടിലുള്ള ബന്ധുക്കളാകും കടക്കെണിയിലാവുക. മൃതദേഹം തൂക്കിനോക്കി എയർ ഇന്ത്യ വിലയിടുമ്പോൾ നാട്ടിലുള്ളവർ ചിലവിടേണ്ടി വരുക ലക്ഷങ്ങൾ.
എയർ ഇന്ത്യയുടെ മനുഷ്യത്വരഹിതമായ ഈ നിലപാടിനെതിരെ പ്രവാസി സംഘടനകൾ അടക്കം പ്രതിഷേധം ഉയർത്തിക്കഴി‍ഞ്ഞു.വിഷയവുമായി ബന്ധപ്പെട്ട് മലബാര്‍ ഡവലപ്‌മെന്റ് ഫോറം ചെയര്‍മാന്‍ കെ.എം ബഷീറിന്റെ നേതൃത്വത്തില്‍ പാര്‍ലിമെന്റിന് മുന്നില്‍ നിരാഹാര സമരം തുടരുകയാണ്. എയർ ഇന്ത്യയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനും ഇവർക്ക് നീക്കമുണ്ട്.
advertisement
സാമൂഹിക പ്രവർത്തകരുടെ കനിവിലാണ് പലപ്പോഴും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. ചില സാഹചര്യങ്ങളിൽ ബന്ധുക്കൾക്ക് കാണാൻ പോലും അവസരം ലഭിക്കാതെ വിദേശത്ത് തന്നെ സംസ്കരിക്കേണ്ടതായും വരുന്നു. ഇതിനെല്ലാം അറുതി വരുത്താനാണ് ഇപ്പോൾ പ്രവാസി സംഘടനകൾ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൃതദേഹം തൂക്കിനോക്കി വിലപേശൽ: എയർ ഇന്ത്യക്കെതിരെ പ്രതിഷേധം
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement