advertisement

കലാകാരന്മാരെ അപമാനിച്ചു; സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരെ പ്രതിഷേധം; പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

Last Updated:

2019ലെ സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടക മൽസര വിജയികൾക്ക് പാലക്കാട് നെന്മാറ ഗവ.യു.പി സ്കൂളിൽ നടന്ന സമ്മാന വിതരണം ചടങ്ങിലായിരുന്നു സംഭവം.

തൃശ്ശൂർ : സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ പൊതുവേദിയിൽ നാടക കലാകാരന്മാരെ അപമാനിച്ചതായി ആരോപണം. അമേച്വർ നാടക കലാകാരൻമാരുടെ സംഘടനയായ ''നാടക്'' ഭാരവാഹികൾ തൃശ്ശൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണവുമായി രംഗത്ത് വന്നത്. 2019ലെ സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടക മൽസര വിജയികൾക്ക് പാലക്കാട് നെന്മാറ ഗവ.യു.പി സ്കൂളിൽ നടന്ന സമ്മാന വിതരണം ചടങ്ങിലായിരുന്നു സംഭവം.
സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടക മൽസരത്തിൽ ഒന്നാം സമ്മാനമടക്കം നല്ല നാടകം, രചന, നല്ല നടി, സംവിധായകൻ എന്നിങ്ങനെ അവാർഡുകൾ നേടിയത് തൃശൂരിൽ നിന്നുള്ള ''മാളി'' എന്ന നാടകമായിരുന്നു. സമ്മാനദാന വേദിയിൽ സ്വാഗതം പറഞ്ഞ അക്കാദമി സെക്രട്ടറി ''മാളി'' നാടകത്തിെൻറ അണിയറ പ്രവർത്തകരെയും നാടകത്തെയും പൊതുവേദിയിൽ അപമാനിക്കുകയായിരുന്നുവെന്നാണ് ആരോപണം. പ്രസംഗത്തിെൻറ ശബ്ദരേഖയും ദൃശ്യങ്ങളും തെളിവായി നാടക് ഭാരവാഹികൾ പുറത്തുവിട്ടു.
advertisement
നാടകകലാകാരന്മാരുടെ വേതനത്തെ പോലും പുച്ഛിച്ച സെക്രട്ടറി കലാകാരന്മാരെ ഒന്നടങ്കം അവഹേളിക്കുന്ന വിധത്തിലായിരുന്നു സംസാരിച്ചതായും ഇവർ പറയുന്നു. നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ രംഗ് മഹോൽസവിലെ ദേശീയ നാടക മേളയിലേക്ക് പരിഗണിക്കപ്പെട്ട നാടകം കൂടിയാണ് ''മാളി''. എന്നാൽ സംഗീത നാടക അക്കാദമിയുടെ രാജ്യാന്തര നാടക ഫെസ്റ്റിവെൽ ആയ ഇറ്റ്ഫോക്കിൽ നിന്നും മാളി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നിലും ദുരൂഹതയുണ്ടെന്നും കലാകാരന്മാർ ആരോപിച്ചു. അക്കാദമി ചെയർപേഴ്സണ് സംഘടന പ്രതിഷേധമറിയിച്ച് കത്ത് നൽകിയതായും സെക്രട്ടറി രാജേഷ് നാവത്ത് അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കലാകാരന്മാരെ അപമാനിച്ചു; സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരെ പ്രതിഷേധം; പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്
Next Article
advertisement
Love Horoscope Jan 31 | പ്രണയബന്ധം ശക്തമാകും; വൈകാരിക സമ്മർദം അനുഭവപ്പെടും: ഇന്നത്തെ പ്രണയഫലം
Love Horoscope Jan 31 | പ്രണയബന്ധം ശക്തമാകും; വൈകാരിക സമ്മർദം അനുഭവപ്പെടും: ഇന്നത്തെ പ്രണയഫലം
  • ശക്തമായ ബന്ധവും ചിലർക്കു വെല്ലുവിളികളും കാണാം

  • തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ആശയവിനിമയവും ക്ഷമയും നിർണായകമാണ്

  • അവിവാഹിതർക്ക് പുതിയ ബന്ധങ്ങൾക്കുള്ള അവസരങ്ങൾ ലഭിച്ചേക്കാം

View All
advertisement