പി.എസ്.സി പരീക്ഷാ തട്ടിപ്പ്; ഒളിവിലായിരുന്ന പൊലീസുകാരൻ കീഴടങ്ങി
Last Updated:
കീഴടങ്ങിയതിനു പിന്നാലെ ഗോകുലിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കേന്ദ്രീകരിച്ചു നടന്ന പി.എസ്.സി പരീക്ഷാ തട്ടിപ്പിലെ അഞ്ചാം പ്രതിയും എസ്.എ.പി ക്യാമ്പിലെ പൊലീസുകാരനുമായ ഗോകുൽ കീഴടങ്ങി. കീഴടങ്ങിയതിനു പിന്നാലെ ഗോകുലിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം സിജെഎം കോടതിയിലാണ് അഞ്ചാംപ്രതി കീഴടങ്ങിയത്. ഇയാളെ സെപ്തംബര്‍ 16 വരെ റിമാന്‍ഡ് ചെയ്തു. ഇതിനിടെ ഗോകുലിനെ കസ്റ്റഡിയില്‍ കിട്ടുന്നതിന് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി.
കേസുമായി ബന്ധപ്പെട്ട പ്രതികളെല്ലാം പത്തു ദിവസനത്തിനുള്ളിൽ ഹാജരാകണമെന്ന് നാലാം പ്രതി സഫീറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
പി.എസ്.സി നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതിന് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതികളാക്കി ഈ മാസം എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഗോകുലും സഫീറും ചേര്‍ന്ന് ഉത്തരങ്ങള്‍ മറ്റ് മൂന്നു പേര്‍ക്കും എസ്എംഎസ് വഴി നൽകിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 02, 2019 4:00 PM IST