Puthuppally By-Election Result 2023 | 'പുതുപ്പള്ളിയിൽ സത്യം ജയിച്ചു'; ചാണ്ടി ഉമ്മന്‍റെ വിജയത്തിന് പിന്നാലെ സതിയമ്മ

Last Updated:

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ നേടിയ മിന്നുന്ന വിജയത്തിനുശേഷമാണ് സതിയമ്മ മാധ്യമങ്ങളോട് സംസാരിച്ചത്

സതിയമ്മ
സതിയമ്മ
കോട്ടയം: പുതുപ്പള്ളിയിൽ സത്യം ജയിച്ചെന്ന പ്രതികരണവുമായി താൽക്കാലിക ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് വാർത്തകളിൽ ഇടംനേടിയ സതിയമ്മ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ നേടിയ മിന്നുന്ന വിജയത്തിനുശേഷമാണ് സതിയമ്മ മാധ്യമങ്ങളോട് സംസാരിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉമ്മൻചാണ്ടിയെക്കുറിച്ച് ഒരു മാധ്യമത്തിൽ സംസാരിച്ചതിന് പിന്നാലെയാണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടതെന്ന് സതിയമ്മ ആരോപിച്ചിരുന്നു. പരിയാരം വെറ്ററിനറി പോളിക്ലിനികിന്റെ കീഴിലുള്ള പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററിൽ പാർട്ട് ടൈം സ്വീപ്പർ താത്കാലിക ജോലിയിൽ നിന്നാണ് സതിയമ്മയെ പുറത്താക്കിയത്. സതിയമ്മ താൽക്കാലിക ജീവനക്കാരിയല്ലെന്നും, അനധികൃതമായാണ് ജോലിയിൽ തുടർന്നതെന്നും സർക്കാർ വിശദീകരിച്ചിരുന്നു.
അതേസമയം പുതുപ്പള്ളിയില്‍ മിന്നുന്ന വിജയമാണ് ചാണ്ടി ഉമ്മൻ നേടിയത്. എൽഡിഎഫ് സ്ഥാനാർഥിയായ ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ചാണ്ടി ഉമ്മന്‍റെ റെക്കോർഡ് വിജയം. 37719 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്.
advertisement
പുതുപ്പള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷമെന്ന റെക്കോർഡാണ് ചാണ്ടി ഉമ്മൻ സ്വന്തം പേരിൽ കുറിച്ചത്. 2011ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ട് എന്ന ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ മറികടന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Puthuppally By-Election Result 2023 | 'പുതുപ്പള്ളിയിൽ സത്യം ജയിച്ചു'; ചാണ്ടി ഉമ്മന്‍റെ വിജയത്തിന് പിന്നാലെ സതിയമ്മ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement