പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 14 ശതമാനം കൂടുതൽ വോട്ട് നേടി ജയിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം
- Published by:Anuraj GR
- news18-malayalam
Last Updated:
പുരുഷ വോട്ടര്‍മാരില്‍ 50 ശതമാനം പേരും സ്ത്രീ വോട്ടര്‍മാരില്‍ 56 ശതമാനം പേരും യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടാകാമെന്നാണ് സർവേഫലത്തിൽ പറയുന്നത്
കൊച്ചി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ തിളക്കമാർന്ന ജയം നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം. ആകെ പോൾ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മൻ ജയിക്കുമന്നാണ് സർവ്വേ ഫലം പ്രവചിക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വെള്ളിയാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കെയാണ് എക്സിറ്റ് പോൾ ഫലം പുറത്തുവന്നത്.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന് 39 ശതമാനം വോട്ടായിരിക്കും ലഭിക്കുക. അതായത് ചാണ്ടി ഉമ്മൻ 14 ശതമാനം അധികം വോട്ട് നേടി വിജയിക്കുമെന്നാണ് പ്രവചനം. ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നും സർവേ പ്രവചിക്കുന്നു. മറ്റുള്ളവർക്ക് മൂന്ന് ശതമാനം വോട്ടാണ് പ്രവചനം.
പുതുപ്പള്ളി ഉപതെഞ്ഞെടുപ്പിൽ 1,28,624 വോട്ടാണ് പോള്‍ ചെയ്തത്. എക്സിറ്റ് പോളിന്റെ ശതമാന കണക്ക് അനുസരിച്ച് യുഡിഎഫിന് 69,443 വോട്ടും എൽഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും കിട്ടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ സർവേ ഫലം വ്യക്തമാക്കുന്നത്. ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം 18,000 ല്‍ അധികമാകാനാണ് സാധ്യതയെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു.
advertisement
പുരുഷ വോട്ടര്‍മാരില്‍ 50 ശതമാനം പേരും സ്ത്രീ വോട്ടര്‍മാരില്‍ 56 ശതമാനം പേരും യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടാകാമെന്നാണ് സർവേഫലത്തിൽ പറയുന്നത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന് പുരുഷ വോട്ടര്‍മാരില്‍ 41 ശതമാനത്തിന്റെയും സ്ത്രീ വോട്ടര്‍മാരില്‍ 37 ശതമാനത്തിന്റെയും പിന്തുണ കിട്ടി. വിവിധ ബൂത്തുകളിൽ വോട്ട് ചെയ്തിറങ്ങിയ 509 വോട്ടര്‍മാരെ നേരിട്ട് കണ്ടാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സർവേ നടത്തിയത്.
advertisement
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ വെള്ളി രാവിലെ എട്ടിന് ആരംഭിക്കും. 20 മേശകളിലാണ് വോട്ടെണ്ണൽനടക്കുക. 14 മേശകളിൽ യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽവോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്‌ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റൽബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും. തപാൽവോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
September 06, 2023 10:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 14 ശതമാനം കൂടുതൽ വോട്ട് നേടി ജയിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം