പുതുപ്പള്ളിയില്‍ കൊട്ടിക്കലാശം ആവേശമാക്കി മുന്നണികള്‍; ഇനി നിശബ്ദപ്രചാരണം
- Published by:Arun krishna
- news18-malayalam
Last Updated:
എല്ലാ പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കളടക്കം നേരിട്ടെത്തി പ്രചരണത്തിന്‍റെ അവസാന മണിക്കൂറുകളിലും പ്രവര്‍ത്തകരില്‍ ആവേശം നിറച്ചു.
അവസാനലാപ്പിൽ ആവേശം വാനോളമുയർത്തി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസും എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലും റോഡ് ഷോകളുമായി കളം നിറഞ്ഞുനിന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പ്രചരണത്തിന്‍റെ അവസാന നിമിഷവും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു. 25 ദിവസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് പരിസമാപ്തിക്കുറിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരുമായാണ് മുന്നണികള്‍ പാമ്പാടി കവലയിലെത്തിയത്.
എല്ലാ പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കളടക്കം നേരിട്ടെത്തി പ്രചരണത്തിന്‍റെ അവസാന മണിക്കൂറുകളിലും പ്രവര്‍ത്തകരില്‍ ആവേശം നിറച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര‍്‍ന്ന് സംജാതമായ ഉപതെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലം നിലനിര്‍ത്തുക എന്ന ചുമതലയാണ് ചാണ്ടി ഉമ്മനും യുഡിഎഫിനും ഉളളത്. മൂന്നാം അങ്കത്തില്‍ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടി മണ്ഡലം തിരിച്ചുപിടിക്കാമുള്ള ദൗത്യമാണ് ജെയ്ക്ക് സി തോമസിനും എല്‍ഡിഎഫിനുമുള്ളത്.
advertisement
ഇരുമുന്നണികള്‍ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന പ്രകടനം കാഴ്ചവെക്കാന്‍ ആദ്യഘട്ടം മുതല്‍ പ്രവര്‍ത്തിച്ച ലിജിന്‍ ലാലും എന്‍ഡിഎയും തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
September 03, 2023 6:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളിയില്‍ കൊട്ടിക്കലാശം ആവേശമാക്കി മുന്നണികള്‍; ഇനി നിശബ്ദപ്രചാരണം