കലാശക്കൊട്ടിൽ പങ്കെടുക്കില്ല; പരമാവധി വോട്ടർമാരെ നേരിൽ കാണണം: ചാണ്ടി ഉമ്മൻ

Last Updated:

വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക

ചാണ്ടി ഉമ്മൻ
ചാണ്ടി ഉമ്മൻ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിൽ പങ്കെടുക്കില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് ലക്ഷ്യമെന്നും അതിനാൽ കലാശക്കൊട്ടിൽ പങ്കെടുക്കില്ലെന്നുമാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരിക്കുന്നത്.
പുതുപ്പള്ളിയിൽ പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കാനിരിക്കുകയാണ്. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ ഉച്ച മുതൽ റോഡ് ഷോകൾ ആരംഭിച്ചിരുന്നു. അവസാനവട്ടം ആവേശകരമായ പ്രചരണത്തിലാണ് മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളും.
Also Read- ‘കോൺഗ്രസ് പ്രവർത്തകർ സൈബർ ആക്രമണം നടത്തുമെന്ന് കരുതുന്നില്ല’; ജെയ്ക്കിന്റെ ഭാര്യയോട് ക്ഷമ ചോദിച്ച് ചാണ്ടി ഉമ്മൻ
മൂന്ന് സ്ഥാനാർത്ഥികളും റോഡ് ഷോ നടത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിനൊപ്പം ചാണ്ടി ഉമ്മനും പങ്കുചേരുമെന്നും അറിയിച്ചിരുന്നു. ഇതിനിടയിലാണ് അവസാന നിമിഷം വരെ പരാമവധി പ്രചരണം നടത്താനായി കലാശക്കൊട്ടിൽ പങ്കെടുക്കില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരിക്കുന്നത്.
advertisement
Also Read- പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചരണം ഇന്ന് അവസാനിക്കും
വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക.
ഉമ്മൻ ചാണ്ടി ഒരു വികാരമാണെന്നും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സർക്കാർ വിരുദ്ധ വികാരം മണ്ഡലത്തിലുണ്ട്. സമുദായ നേതാക്കളെ ബ്ലാക് മെയിൽ ചെയ്യാൻ സർക്കാർ സമ്മർദ്ദം ഉപയോഗിച്ചതായും ചാണ്ടി ഉമ്മന്റെ പിന്തുണ കുറയ്ക്കാനാണ് ഈ ശ്രമമെന്നും വിഡി സതീശൻ ആരോപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കലാശക്കൊട്ടിൽ പങ്കെടുക്കില്ല; പരമാവധി വോട്ടർമാരെ നേരിൽ കാണണം: ചാണ്ടി ഉമ്മൻ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement