'വോട്ട് ചെയ്യാനാകാതെ നിരവധിപ്പേർ തിരിച്ചുപോയി; ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചു; വോട്ടിങ് സമയം നീട്ടിനൽകണം': ചാണ്ടി ഉമ്മൻ
- Published by:Rajesh V
- news18-malayalam
Last Updated:
മൂന്നു മണിക്കൂർ വരെയായി കാത്തിരിക്കുന്നവരുണ്ടെന്നും പലയിടത്തും ഒരാള്‍ക്ക് വോട്ടുചെയ്യാൻ 5 മിനിറ്റിലേറെ സമയമെടുക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ഗുണ്ടകൾ തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പോളിങ്ങിൽ ഉദ്യോഗസ്ഥർ സഹകരിച്ചില്ല. നിരവധി പേർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. വോട്ടിങ് യന്ത്രം വേഗത കുറഞ്ഞതിനാൽ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും അവർക്ക് സമയം നീട്ടി നൽകണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Also Read- സകുടുംബം വോട്ട് ചെയ്ത് ചാണ്ടി ഉമ്മനും മന്ത്രി വി.എന്‍ വാസവനും; പുതുപ്പള്ളിയിലെ പോളിങ് കാഴ്ചകള്‍
മൂന്നു മണിക്കൂർ വരെയായി കാത്തിരിക്കുന്നവരുണ്ടെന്നും പലയിടത്തും ഒരാള്‍ക്ക് വോട്ടുചെയ്യാൻ 5 മിനിറ്റിലേറെ സമയമെടുക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Also Read- Puthuppally Bypolls | പുതുപ്പള്ളി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള റിഹേഴ്സൽ; പ്രതീക്ഷയിൽ യു.ഡി.എഫ്.
advertisement
വോട്ടിങ് യന്ത്രം സ്ലോ ആണെന്നാണ് അധികൃതർ നൽകുന്ന മറുപടി. എന്താണു കാരണമെന്നു ചോദിച്ചാൽ അതിന് ഉത്തരമില്ല. 31 ബൂത്തുകളില്‍ പ്രശ്നമുണ്ടെന്നാണ് മനസ്സിലാക്കുന്നത്. രാവിലെ മുതൽ റിട്ടേണിങ് ഓഫീസറോട് പറഞ്ഞിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. വോട്ടു ചെയ്യുക എന്നുള്ളത് എല്ലാവരുടേയും അവകാശമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
September 05, 2023 6:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വോട്ട് ചെയ്യാനാകാതെ നിരവധിപ്പേർ തിരിച്ചുപോയി; ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിച്ചു; വോട്ടിങ് സമയം നീട്ടിനൽകണം': ചാണ്ടി ഉമ്മൻ