Puthuppally Bypolls | പുതുപ്പള്ളി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള റിഹേഴ്സൽ; പ്രതീക്ഷയിൽ യു.ഡി.എഫ്.
- Published by:user_57
- news18-malayalam
Last Updated:
ഉമ്മൻ ചാണ്ടി അഥവാ പുതുപ്പള്ളിക്കാരുടെ പ്രിയ കുഞ്ഞൂഞ്ഞ് നീണ്ട 53 വർഷങ്ങൾ ജനനായകനായി തുടർന്ന മണ്ഡലം അരനൂറ്റാണ്ടിനു ശേഷം ഭരണമാറ്റത്തിനൊരുങ്ങുമ്പോൾ
ജനങ്ങളെ നെഞ്ചോട് ചേർത്ത ഉമ്മൻ ചാണ്ടി അഥവാ പുതുപ്പള്ളിക്കാരുടെ പ്രിയ കുഞ്ഞൂഞ്ഞ് നീണ്ട 53 വർഷങ്ങൾ ജനനായകനായി തുടർന്ന മണ്ഡലം അരനൂറ്റാണ്ടിനു ശേഷം ഭരണമാറ്റത്തിനൊരുങ്ങുന്നു. മത്സരരംഗത്ത് എൽ.ഡി.എഫ്. – യു.ഡി.എഫ്. പോരാട്ടം മുറുകുമ്പോൾ, ഇരു മുന്നണികളും രംഗത്തെത്തിക്കുന്നത് യുവാക്കളെ എന്നതും ശ്രദ്ധേയം. ക്യാമ്പസ് കാലം മുതൽ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തി പാരമ്പര്യമുള്ള ചാണ്ടി ഉമ്മനാണ് യു.ഡി.എഫിന്റെ മുഖം. രണ്ടുവട്ടം ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചു പരീക്ഷണം നടത്തിയ ജെയ്ക് സി. തോമസാണ് മറുപക്ഷത്ത്. 2016ലും 2021ലും ഉമ്മൻ ചാണ്ടിക്കെതിരെ ജെയ്ക് മത്സരരംഗത്തുണ്ടായിരുന്നു.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ (Puthuppally Bypolls) അദ്ദേഹം നേടിയെടുത്ത ജനസ്വീകാര്യത കോൺഗ്രസിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. തൃക്കാക്കരയുടെ ആവർത്തനമാകുമോ പുതുപ്പള്ളി എന്നും കാണേണ്ടിയിരിക്കുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള റിഹേഴ്സൽ കൂടിയാകും മൂന്നു മുന്നണികൾക്കും ഈ തിരഞ്ഞെടുപ്പ്.
advertisement
“ഈ ഉപതിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിക്കുമെന്ന് പൂർണവിശ്വാസമുണ്ട്. രാഷ്ട്രീയവും മതപരവുമായ അതിർവരമ്പുകൾ മറികടന്ന് ചാണ്ടി ഉമ്മന് വോട്ട് നേടാനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹവും ഇടതുപക്ഷ സർക്കാരിനെതിരായ ജനവിധിയും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,” പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പുതുപ്പള്ളിയുടെ വികസനമാകും ജെയ്ക് സി. തോമസ് സ്ഥാനാർഥിയായ എൽ.ഡി.എഫ്. മുന്നോട്ടുവെക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. നേടിയ ഭൂരിപക്ഷത്തിന്റെ തോത് കുറയ്ക്കാൻ സാധിച്ച എൽ.ഡി.എഫ്. ആത്മവിശ്വാസത്തിലാണ്. അന്ന് എൽ.ഡി.എഫിന് പിന്തുണ നൽകിയ പക്ഷങ്ങൾ ഇക്കുറി അതൃപ്തിയിലെങ്കിൽ, ആ വോട്ടുകൾ നിർണായകമാകും.
advertisement
പുതുപ്പള്ളിയിലെ ക്രിസ്ത്യൻ വോട്ടർമാരുടെ പിന്തുണ നേടിയെടുക്കുക എന്നത് ബി.ജെ.പി.യുടെ ലക്ഷ്യങ്ങളിൽ പ്രധാനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന, ക്ഷേമ പ്രവർത്തികൾക്കുള്ള റിപ്പോർട്ട് കാർഡ് കൂടിയാകും ബി.ജെ.പിക്ക് പുതുപ്പള്ളിയിലെ ഫലം. ജില്ലാ നേതാവ് ലിജിൻ ലാലാണ് സ്ഥാനാർഥി. 2016ൽ 15,993 വോട്ടുകൾ നേടിയ മണ്ഡലത്തിൽ, 2021ആയതും 11,694 വോട്ടുകൾ മാത്രമാണ് ബി.ജെ.പി. നേടിയത്.
Summary: UDF keeps high hopes as Puthuppally goes to Bypolls on September 5
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 05, 2023 6:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Puthuppally Bypolls | പുതുപ്പള്ളി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള റിഹേഴ്സൽ; പ്രതീക്ഷയിൽ യു.ഡി.എഫ്.