'അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം; പൊലീസ് സേനയിലെ പുഴുക്കുത്തുകൾക്കെതിരെ നടപടി:' മുഖ്യമന്ത്രി

Last Updated:

ഇപ്പോൾ ഉയർന്നു വന്ന പ്രശ്നങ്ങൾ അതിന്റേതായ എല്ലാ ഗൗരവവും നിലനിർത്തിക്കൊണ്ട് തന്നെ അന്വേഷിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

പിണറായി വിജയന്‍
പിണറായി വിജയന്‍
നിലമ്പൂർ എംഎൽഎ അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സേനയിലെ പുഴുക്കുത്തുകൾക്കെതിരെ നടപടി ഉണ്ടാകുമെന്നും അച്ചടക്കത്തിന്റെ ചട്ടക്കൂടിൽ നിന്നും വ്യതിചലിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. എഡിജിപി അജിത് കുമാറിനെ വേദിയിലിരുത്തിയായിരുന്നു വിമർശനം.
എഡിജിപി എം ആർ അജിത് കുമാർ അടക്കമുള്ളവർക്കെതിരെയുള്ള ആരോപണങ്ങളിൽ ഡിജിപി തല അന്വേഷണം ആയിരിക്കും നടത്തുക. ഇത് സംബന്ധിച്ചുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥർ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്കം ഇല്ലാതെ പ്രവർത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും, ഇപ്പോൾ ഉയർന്നു വന്ന പ്രശ്നങ്ങൾ അതിന്റേതായ എല്ലാ ഗൗരവവും നിലനിർത്തിക്കൊണ്ട് തന്നെ അന്വേഷിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ് അസോസിയേഷൻ സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഞായറാഴ്ച മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് പി വി അൻവർ ആരോപണങ്ങൾ ഉന്നയിച്ചത്.  ഡി.ജി.പി എം.ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും മുൻ മലപ്പുറം എസ് പിയും, ഇപ്പോൾ പത്തനംതിട്ട എസ് പിയുമായ സുജിത് ദാസിനും എതിരെ കടുത്ത ആരോപണങ്ങളാണ് അൻവർ പത്ര സമ്മേളനത്തിൽ ഉന്നയിച്ചത്.
advertisement
എം ആർ അജിത് കുമാർ ഏറ്റവും വലിയ ദേശദ്രോഹിയാണ്. ദാവൂദ് ഇബ്രാഹിം ആണ് അജിത്കുമാറിൻ്റെ റോൾ മോഡൽ. മുഖ്യമന്ത്രി ഏൽപ്പിച്ച ദൗത്യം പോലീസ് ഉദ്യോഗസ്ഥർ സത്യസന്ധമായി നിർവഹിച്ചോ എന്നാണ് തന്റെ ചോദ്യമെന്നും. മുഖ്യമന്ത്രി പറയുന്നത് കേൾക്കാതെ ഇല്ലായ്മ ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പാണ് എം.ആർ അജിത് കുമാർ അടങ്ങുന്നവരെന്നും അൻവർ ആരോപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അൻവറിന്റെ ആരോപണങ്ങളിൽ അന്വേഷണം; പൊലീസ് സേനയിലെ പുഴുക്കുത്തുകൾക്കെതിരെ നടപടി:' മുഖ്യമന്ത്രി
Next Article
advertisement
കോൺഗ്രസ് നേതാക്കൾ ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിന് പിന്നാലെ രാജ്യദ്രോഹത്തിന് കേസെടുക്കാൻ ഉത്തരവിട്ട് അസം മുഖ്യമന്ത്രി
കോൺഗ്രസ് ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിന് പിന്നാലെ രാജ്യദ്രോഹത്തിന് കേസെടുക്കാൻ ഉത്തരവിട്ട് അസം മുഖ്യമന്ത്രി
  • അസമിലെ കോൺഗ്രസ് നേതാക്കൾ ബംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്താൻ ഉത്തരവിട്ടു.

  • ബംഗ്ലാദേശിന്റെ ഭാഗമാകുമെന്ന അവകാശവാദവുമായി പൊരുത്തപ്പെടുന്നുവെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.

  • ബംഗാളി സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് വിശദീകരിച്ചു.

View All
advertisement