കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത നിർമിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് എഷ്യാനെറ്റ് ന്യൂസിനെതിരെ നൽകിയ പരാതിയിൽ മൊഴി നൽകാൻ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി പിവി അൻവർ. എംഎൽഎ. പി.വി അൻവറിന്റെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തിരുന്നു.
2022 നവംബർ 10-ന് ചാനലിൽ സംപ്രേക്ഷണം ചെയ്ത വാർത്ത പരമ്പരയിൽ പതിനാലുകാരിയുടേതെന്ന് കാണിക്കുന്ന അഭിമുഖം വ്യാജമെന്നാണ് പരാതി. കണ്ണൂർ റിപ്പോർട്ടർ നൗഫല്‍ ബിന്‍ യൂസഫാണ് ഇത് റിപ്പോർട്ട് ചെയ്തത്.
മൊഴി നൽകാൻ പോകുന്നതിന് മുൻപായി മാധ്യമങ്ങളെ പരിഹസിച്ച് അൻവർ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു. ‘മാച്ച് ആരംഭിച്ചിട്ടുണ്ട്; ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തിരിക്കുന്നു’ എന്നറിയിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
മാച്ച് ആരംഭിച്ചിട്ടുണ്ട്..ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തിരിക്കുന്നു..
“PV.അൻവറിനെ കോഴിക്കോട്ക്രൈം ബ്രാഞ്ച് പോക്സോ കേസിൽചോദ്യം ചെയ്യുന്നു”“PV.അൻവറിന്റെ കുരുക്ക് മുറുകുന്നു”
എന്നൊന്നും എഴുതി വിട്ടേക്കല്ല്..
പോക്സോ, വ്യാജരേഖ ചമയ്ക്കൽ ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തത്. വാർത്ത സംബന്ധിച്ച് ഇത് സംബന്ധിച്ച് പിവി അൻവർ നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.