advertisement

'മട്ടന്റെ രുചി, മരുമോന്റെ ജോലി, അദീബ് എന്ന ചെകുത്താൻ'; ബെന്യാമിൻ CPMന്റെ അടിമജീവിതം നയിക്കുന്നെന്ന് ആർ. സെൽവരാജ്

Last Updated:

ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ജലീലുമായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.

ബന്ധുനിയമന വിവാദത്തിൽ ഉൾപ്പെട്ട് കെ ടി ജലീൽ രാജി വെച്ച് പുറത്ത് പോയതോടെ ട്രോളുകളുടെ പെരുമഴയാണ്. കെ ടി ജലീലിന്റെ തന്നെ പഴയ ഫേസ്ബുക്ക് പോസ്റ്റ് മുതൽ ഇങ്ങോട്ട് പലതും ട്രോളുകൾക്കായി ഉപയോഗിക്കുകയാണ്. ഇതിനിടയിലാണ് കോൺഗ്രസ് നേതാവായ ആർ സെൽവരാജ് ഒരു ഫേസ്ബുക്ക് കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2020 നവംബർ 18ന് കെ ടി ജലീൽ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു ഒരു കുറിപ്പിന്റെ സ്ക്രീൻ ഷോട്ട് ആണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ' എന്ന് ജലീൽ കുറിച്ചതാണ് സെൽവരാജ് പങ്കു വെച്ചിരിക്കുന്നത്.
ഇതിനൊപ്പം സെൽവരാജ് കുറിച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്. എഴുത്തുകാരൻ ബെന്യാമിന് എതിരെയാണ് സെൽവരാജിന്റെ കുറിപ്പ്. അദ്ദേഹത്തെ പോലെ നോവൽ എഴുതാനുള്ള കഴിവ് തനിക്കില്ലെന്നും എന്നാൽ, ഇന്നലെ ബെന്യാമിൻ എഴുതിയ ഒരു ഫേസ് ബുക്ക് നോവൽ ഇന്നിന്റെ പ്രസക്തിക്ക് അനുസരിച്ച് ഒന്ന് പുന:രചന നടത്താനുള്ള എളിയ ശ്രമമാണ് നടത്തുന്നതെന്നും സെൽവരാജ് വ്യക്തമാക്കുന്നു.
advertisement
സി പി എമ്മിന്റെ അടിമ ജീവിതം നയിക്കുന്ന ബെന്യാമിൻ ഒരു ഉളുപ്പുമില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെൽഫ് ഗോളുകളാകാറുണ്ടെന്നത് കൊണ്ടാണതെന്നും സെൽവരാജ് നിരീക്ഷിക്കുന്നുണ്ട്.
ആർ സെൽവരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
'ബെന്യാമിന്റെ പുസ്തകങ്ങൾ എനിക്ക് വലിയ ഇഷ്ടമാണ്. അതിനെക്കാൾ ഇഷ്ടമാണ് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റുകൾ. സി പി എമ്മിന്റെ അടിമ ജീവിതം നയിക്കുന്ന അദ്ദേഹം ഒരു ഉളുപ്പുമില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെൽഫ് ഗോളുകളാകാറുണ്ടെന്നത് കൊണ്ടാണത്.
advertisement
അദ്ദേഹത്തെ പോലെ നോവലെഴുതാനുള്ള കഴിവ് എനിക്കില്ല. എന്നാൽ ഇന്നലെ അദ്ദേഹം എഴുതിയ ഒരു ഫേസ് ബുക്ക് നോവൽ ഇന്നിന്റെ പ്രസക്തിക്കനുസരിച്ച് ഒന്ന് പുന:രചന നടത്താനുള്ള എളിയ ശ്രമമാണ്.
പുതിയ നോവൽ :
മട്ടൻ ബിരിയാണി (ആട് ബിരിയാണി ) യുടെ ബാലാപാഠങ്ങൾ.
അധ്യായങ്ങൾ :
1. ആട് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. രാജിക്കത്ത് എഴുതേണ്ടത് എങ്ങനെ?
3. മുങ്ങുന്ന കപ്പലിൽ നിന്ന് ഒരു മുഴം മുമ്പെ
4. മട്ടൻ്റെ രുചി
advertisement
5. മരുമോൻ്റെ ജോലി
6. ചോദ്യം ചെയ്യലിൽ തലയിൽ മുണ്ടിട്ട്
7. വിജിലൻസും കസ്റ്റംസും പിന്നെ ഞാനും
8. ഭാവി എന്ന ചോദ്യചിഹ്നം
9. അദീബ് എന്ന ചെകുത്താൻ
അവസാന അധ്യായം
10. സത്യമെ ജയിക്കൂ.
NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ജലീലുമായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മട്ടന്റെ രുചി, മരുമോന്റെ ജോലി, അദീബ് എന്ന ചെകുത്താൻ'; ബെന്യാമിൻ CPMന്റെ അടിമജീവിതം നയിക്കുന്നെന്ന് ആർ. സെൽവരാജ്
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement