എഴുത്തുകാർ അയിത്തം നേരിടുന്ന കാലം: റഫീക്ക് അഹമ്മദ്

Last Updated:
എഴുത്തുകാർ അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണിന്നുള്ളതെന്ന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിലവിൽ എഴുത്തുകാർ നേരിടേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നത്.
അയിത്തവും ശുദ്ധി സങ്കൽപ്പവുമൊക്കെ ശക്തമായി നിലനിന്നിരുന്ന കാലത്ത് അയിത്തജാതിക്കാരൻ അനുഭവിച്ചിരുന്ന ആത്മ സംഘർഷം ഇന്നനുഭവിക്കുന്നത് എഴുത്തുകാരാണ്. മതവിരുദ്ധത , സ്ത്രീവിരുദ്ധത , ദേശവിരുദ്ധത , സവർണത, അവർണത തുടങ്ങി പല കാര്യങ്ങളിൽ നിന്നും തന്റെ എഴുത്ത് എത്ര അകലം പാലിക്കുന്നു എന്ന അതിജാഗ്രത എഴുത്തുകാർ പുലർത്തേണ്ടി വരുന്ന ഒരു സാഹചര്യമാണ് ഇന്നെന്ന് അദ്ദേഹം പറയുന്നു.
വർഗീയമോ രാഷ്ട്രീയമോ ആയ കൗടില്യങ്ങളുടെ ബന്ധനത്തിലാണ് ചിലർ. മറ്റു ചിലർക്ക് ഐഡിയോളജികൾ ബൗദ്ധിക വ്യായാമ മേഖലയാണ്. ഇതെല്ലാം സ്വച്ഛവും സ്വതന്ത്രവുമായ സർഗാത്മക ആവിഷ്കാരങ്ങളെ എത്രമേൽ ബാധിക്കുന്നു എന്ന് അവർ അറിയുന്നില്ല.ഇത്തരം ഇടുങ്ങിയ താത്പ്പര്യങ്ങൾ ഉദാര ബഹുസ്വര സ്വതന്ത്ര സമൂഹ സൃഷ്ടിയിൽനിർവഹിക്കുന്ന നിഷേധാത്മകമായ പങ്കിനെക്കുറിച്ച് അവർക്ക് ഉത്കണ്ഠയുമില്ലെന്നും കവി കുറിക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എഴുത്തുകാർ അയിത്തം നേരിടുന്ന കാലം: റഫീക്ക് അഹമ്മദ്
Next Article
advertisement
ഹാഫിസ് സയീദിനെ സന്ദര്‍ശിച്ചതിന് മന്‍മോഹന്‍ സിംഗ് നന്ദി പറഞ്ഞതായി തീവ്രവാദ കേസില്‍ ശിക്ഷിക്കപ്പെട്ട യാസിന്‍ മാലിക്‌
ഹാഫിസ് സയീദിനെ സന്ദര്‍ശിച്ചതിന് മന്‍മോഹന്‍ സിംഗ് നന്ദി പറഞ്ഞതായി തീവ്രവാദ കേസില്‍ ശിക്ഷിക്കപ്പെട്ട യാസിന്‍ മാലിക്‌
  • യാസിന്‍ മാലിക് ഹാഫിസ് സയീദിനെ സന്ദര്‍ശിച്ചതിന് മന്‍മോഹന്‍ സിംഗ് നന്ദി പറഞ്ഞതായി അവകാശപ്പെട്ടു.

  • പാക്കിസ്ഥാനുമായി സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സയീദുമായി കൂടിക്കാഴ്ച.

  • മുന്‍ പ്രധാനമന്ത്രിമാരായ വാജ്‌പേയി, ഗുജ്‌റാള്‍, ചിദംബരം തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയതായി മാലിക്.

View All
advertisement