രാഹുല്‍ ഇന്ന് വയനാട്ടില്‍ ഒപ്പം പ്രിയങ്കയും; കല്‍പ്പറ്റയില്‍ റോഡ് ഷോ
- Published by:Sarika KP
- news18-malayalam
Last Updated:
പതിനായിരങ്ങളെ അണിനിരത്തി ശക്തിപ്രകടനമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് പ്രവർത്തകർ.
വയനാട്: എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി ആദ്യമായി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉണ്ടാകും രാഹുലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കല്‍പ്പറ്റയില്‍ ആരംഭിക്കുന്ന ‘സത്യമേവ ജയതേ’ എന്ന റോഡ് ഷോയില്‍ ഇരുനേതാക്കളും പങ്കെടുക്കും. പതിനായിരങ്ങളെ അണിനിരത്തി ശക്തിപ്രകടനമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ് പ്രവർത്തകർ.
ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌കൂളില്‍ നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. റോഡ് ഷോയില്‍ കോണ്‍ഗ്രസ് പതാകയ്ക്ക് പകരം ദേശീയ പതാക ഉയര്‍ത്തും. പൊതുസമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക, ജനാധിപത്യ പ്രതിരോധം എന്ന പേരിലുള്ള പരിപാടിയും നടക്കും. ഇതില്‍ കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവും. വൈകിട്ട് കല്‍പ്പറ്റ കൈനാട്ടിയില്‍ നടക്കുന്ന പൊതുസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.പൊതു സമ്മേളനശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം രാഹുല്‍ഗാന്ധി കണ്ണൂരിലേക്കും തുടര്‍ന്ന് വിമാനത്തില്‍ ഡല്‍ഹിയിലേക്കും മടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
April 11, 2023 9:30 AM IST