'ബലാത്സംഗത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ല, പരാതിയിലും മൊഴിയിലും വൈരുധ്യം'; മാങ്കൂട്ടത്തിലിന് ജാമ്യം നൽകിയുള്ള കോടതി ഉത്തരവ്

Last Updated:

പ്രഥമദൃഷ്ട്യാ ബലാത്സംഗത്തിന് തെളിവില്ലെന്നും പരാതിയിലും പിന്നീട് യുവതി നൽകിയ മൊഴിയിലും വൈരുധ്യങ്ങളുണ്ടെന്നും പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറയുടെ ഉത്തരവിലുണ്ട്

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്. പരാതിക്ക് പിന്നിൽ സമ്മര്‍ദമുണ്ടെന്ന വാദം തള്ളാനാകില്ലെന്നും പരാതി നൽകുന്നതിൽ വൈകയതിനെക്കുറിച്ചുള്ള വാദങ്ങള്‍ വ്യത്യസ്തമാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗത്തിന് തെളിവില്ലെന്നും പരാതിയിലും പിന്നീട് യുവതി നൽകിയ മൊഴിയിലും വൈരുധ്യങ്ങളുണ്ടെന്നും കോടതി ഉത്തരവിലുണ്ട്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറയുടേതാണ് ഉത്തരവ്.
‌എഫ്ഐആറിൽ പറയുന്നതല്ല മൊഴിയിലുള്ളതെന്നും കെപിസിസി പ്രസിഡന്‍റിന് നൽകിയ പരാതിയിലെ ആവശ്യം ആരോപണ വിധേയനെ മാറ്റി നിര്‍ത്തണമെന്നാണെന്നും ഉത്തരവിലുണ്ട്. രാഹുലിനെ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിൽ വിട്ടയക്കണമെന്നും രണ്ടാഴ്ച കൂടുമ്പോഴുള്ള തിങ്കളാഴ്ചകളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി ഉത്തരവിലുണ്ട്.
ഇതും വായിക്കുക: ഈശ്വരാ....ആരു ചെയ്ത പാപമിന്നു പേറിടുന്നു.. ഈ രാഹുൽ 11 ദിവസമായി അകത്ത്; മാങ്കൂട്ടത്തിലും സന്ദീപും പുറത്ത്
ബെംഗളൂരുവിൽ താമസിക്കുന്ന 23കാരിയെ ബലാത്സംഗം ചെയ്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നതാണ് ഒരു ഉപാധി. അറസ്റ്റ് ചെയ്താൽ അന്ന് തന്നെ ജാമ്യം നൽകാനും നിർദേശമുണ്ട്. ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.
advertisement
ബെംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയെ പത്തനംതിട്ടയിലെ ഹോം സ്റ്റേയിൽ എത്തിച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. കാലുപിടിച്ച് കരഞ്ഞിട്ടും ക്രൂരമായി പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പോലീസിന് നൽകേണ്ട പരാതി കെപിസിസി പ്രസിഡന്‍റിന് ആദ്യം നൽകിയതിൽ തുടക്കത്തിൽ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യമടക്കം മുൻകൂര്‍ ജാമ്യം നൽകിയുള്ള ഉത്തരവിൽ കോടതി പരാമര്‍ശിക്കുന്നു. പരാതിക്ക് പിന്നിൽ രാഷ്ട്രീയകാരണമുണ്ടോയെന്ന് പ്രോസിക്യൂഷനോട് കോടതി തന്നെ ചോദിച്ചിരുന്നു.
ഇൻസ്റ്റാ ചാറ്റുകളടക്കം പ്രോസിക്യൂഷൻ ഹാജരാക്കി. എന്നാൽ, ചാറ്റുകളിൽ നിന്ന് വ്യക്തമാകുന്നത് ഉഭയകക്ഷിബന്ധമാണെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങൾ കൂടി പരിഗണിച്ചാണ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. രണ്ട് കേസിലും അറസ്റ്റ് ഭീതി ഒഴിഞ്ഞതോടെ രണ്ടാഴ്ചത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ പുറത്തെത്തുമെന്നാണ് സൂചന.
advertisement
വ്യാഴാഴ്ച പാലക്കാട് എത്തി വോട്ട് ചെയ്യുമെന്നാണ് സൂചന. രാഹുൽ എത്തുന്നതിനോട് കോൺഗ്രസിന് താൽപര്യമില്ല. അടുത്ത തിങ്കളാഴ്ച രാഹുലിനതിരായ ആദ്യ കേസിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. അന്ന് വരെയാണ് ആദ്യ കേസിൽ അറസ്റ്റ് തടഞ്ഞത്. ഇതിനിടെ രണ്ടാം കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാണ് പ്രോസിക്യൂഷൻ തീരുമാനം. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകും.
Summary: The copy of the Thiruvananthapuram Principal Sessions Court order, which granted anticipatory bail to MLA Rahul Mamkootathil in the second rape case against him, has been out. The court order points out that the argument regarding pressure being behind the complaint cannot be dismissed, and the arguments concerning the delay in filing the complaint are inconsistent. The court order further states that there is no prima facie evidence of rape and that there are contradictions between the complaint and the statement subsequently given by the young woman.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബലാത്സംഗത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ല, പരാതിയിലും മൊഴിയിലും വൈരുധ്യം'; മാങ്കൂട്ടത്തിലിന് ജാമ്യം നൽകിയുള്ള കോടതി ഉത്തരവ്
Next Article
advertisement
'ബലാത്സംഗത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ല, പരാതിയിലും മൊഴിയിലും വൈരുധ്യം'; മാങ്കൂട്ടത്തിലിന് ജാമ്യം നൽകിയുള്ള കോടതി ഉത്തരവ്
'ബലാത്സംഗത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ല, പരാതിയിലും മൊഴിയിലും വൈരുധ്യം'; മാങ്കൂട്ടത്തിലിന് ജാമ്യംനൽകിയുള്ള ഉത്തരവ്
  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം

  • പ്രഥമദൃഷ്ട്യാ ബലാത്സംഗത്തിന് തെളിവില്ലെന്ന് കോടതി

  • പരാതിയിലും യുവതിയുടെ മൊഴിയിലും വൈരുധ്യങ്ങളുണ്ടെന്ന് കോടതി

View All
advertisement