advertisement

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

Last Updated:

മൂന്നാമത്തെ ബലാത്സംഗ കേസിൽ ജാമ്യം തേടി പാലക്കാട് എംഎൽഎ പത്തനംതിട്ട പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയെ സമീപിച്ചിരുന്നു

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ
മൂന്നാം ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ജാമ്യം അനുവദിച്ചു. പത്തനംതിട്ട സെഷൻസ് കോടതിയുടേതാണ് വിധി. തനിക്കെതിരെ ആരോപിക്കപ്പെട്ട മൂന്നാമത്തെ ബലാത്സംഗ കേസിൽ ജാമ്യം തേടി പാലക്കാട് എംഎൽഎ പത്തനംതിട്ട പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജി ജനുവരി 17 ശനിയാഴ്ച തള്ളിയതിനെത്തുടർന്ന് മാങ്കൂട്ടത്തിൽ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
വിദേശ മലയാളിയായ സ്ത്രീയുടെ പരാതിയിന്മേൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. സ്ത്രീയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും അറസ്റ്റ് ചെയ്യുമ്പോൾ ശരിയായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും എംഎൽഎ ജാമ്യാപേക്ഷയിൽ വാദിച്ചിരുന്നു. പാലക്കാട് നിന്നും ജനുവരി 11നാണ് എം.എൽ.എ. അറസ്റ്റ് ചെയ്യപ്പെട്ടത്.
ജനുവരി 8ന് കോട്ടയം സ്വദേശി നൽകിയ പരാതിയെത്തുടർന്ന്, പാലക്കാട് എംഎൽഎയ്‌ക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ബലാത്സംഗം), 506(1) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) വകുപ്പുകൾ പ്രകാരം മൂന്നാമത്തെ ലൈംഗികാതിക്രമ കേസ് അടുത്തിടെ രജിസ്റ്റർ ചെയ്തു.
advertisement
പ്രോസിക്യൂഷൻ വാദം പ്രകാരം, രാഹുൽ സോഷ്യൽ മീഡിയ വഴിയാണ് യുവതിയുമായി പരിചയപ്പെട്ടത്. 2024 ഏപ്രിൽ 8ന് രാഹുൽ ഇവരെ ഹോട്ടൽ മുറി ബുക്ക് ചെയ്യാൻ പ്രേരിപ്പിച്ചു. അവിടെ വെച്ച് പരാതിക്കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ആക്രമണത്തെ തുടർന്ന് യുവതി ഗർഭിണിയായെന്നും പിന്നീട് ഗർഭം അലസിപ്പോയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ഭീഷണിപ്പെടുത്തിയ കുറ്റവും മാങ്കൂട്ടത്തിലിനെതിരെയുണ്ട്.
Summary: Rahul Mamkootathil MLA, who was arrested in a third rape case, has been granted bail. The verdict is from the Pathanamthitta Sessions Court. The Palakkad MLA had approached the Pathanamthitta Principal District and Sessions Court seeking bail in the third rape case against him. Rahul Mamkootathil, who was arrested on the complaint of a NRI Malayali woman, was in judicial custody. The MLA had argued in his bail application that his relationship with the woman was consensual and that proper procedures were not followed during his arrest.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
Next Article
advertisement
Love Horoscope January 28 |പങ്കാളിയോട് ക്ഷമ കാണിക്കേണ്ടത് പ്രധാനമാണ് ; ഭാവിയിൽ സന്തോഷം കാണാനാകും : ഇന്നത്തെ പ്രണയഫലം അറിയാം
പങ്കാളിയോട് ക്ഷമ കാണിക്കേണ്ടത് പ്രധാനമാണ് ; ഭാവിയിൽ സന്തോഷം കാണാനാകും : ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും വൈകാരിക വ്യക്തതയും പ്രണയത്തിൽ പ്രധാനമാണ്

  • ചിങ്ങം, കർക്കിടകം രാശിക്കാർക്ക് ശക്തമായ ബന്ധം, സന്തോഷം കാണാം

  • കുംഭം രാശിക്കാർക്ക് വൈകാരിക അസ്ഥിരത അനുഭവപ്പെടും

View All
advertisement