'സർക്കുലർ ഇറക്കുന്നതിനു പകരം സപ്ലൈക്കോയിൽ സബ്സിഡി സാധനം കൊണ്ട് വെക്ക് സാറെ'; ശ്രീറാം വെങ്കിട്ടരാമനോട് രാഹുല്‍ മാങ്കൂട്ടത്തില്‍
- Published by:Arun krishna
- news18-malayalam
Last Updated:
വീഡിയോ എടുക്കരുത് എന്ന് ‘സാറ്’ പറഞ്ഞാൽ ‘സാറിന്റെ’ ജീവിത പങ്കാളി രേണു രാജ് കളക്ടറായിരിക്കുന്നിടത്ത് വരെ വന്ന് വീഡിയോ എടുക്കും യൂത്ത് കോൺഗ്രസ്സ്' എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന എം.ഡി ശ്രീറാം വെങ്കിട്ടരാമന്‍റെ ഉത്തരവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. വയനാട്ടിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ രാഹുലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് ഔട്ട്ലെറ്റിന് ഉള്ളിലെ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചു. സംസ്ഥാനത്തെ സപ്ലൈകോ കേന്ദ്രങ്ങളില്‍ പലതിലും സബ്സിഡി ഉല്‍പ്പന്നങ്ങള്‍ കിട്ടാനില്ലെന്ന് ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് വീഡിയോ ചിത്രീകരണം വിലക്കി കൊണ്ട് എം.ഡി ഉത്തരവ് ഇറക്കിയത്.
സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ സബ്സിഡി വിലയില്‍ സര്‍ക്കാര്‍ വില്‍ക്കുന്ന അരിയും പയറും അടക്കമുള്ള സാധനങ്ങള്‍ സ്റ്റോക്ക് ഉണ്ടോ എന്ന് ജീവനക്കാരോട് ചോദിച്ചു. സാധനങ്ങള്‍ ഇല്ലെന്ന് ജീവനക്കാരന്‍ മറുപടി നല്‍കിയതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലൂടെ സപ്ലൈകോക്കെതിരെ രൂക്ഷമായി പ്രതികരിച്ചു.
'സാധാണക്കാരന് പട്ടിണി മാറ്റാനുള്ള ഒരു സാധനവും ഇല്ലാതിരിക്കെയാണ് സപ്ലൈകോയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്ന് എംഡി ഉത്തരവിറക്കിയത്. വീഡിയോ എടുക്കരുത് എന്ന് സർക്കുലർ ഇറക്കുന്നതിനു പകരം സപ്ലൈക്കോയിൽ സബ്സിഡി സാധനം കൊണ്ട് വെക്ക് സാറെ. വീഡിയോ എടുക്കരുത് എന്ന് ‘സാറ്’ പറഞ്ഞാൽ ‘സാറിന്റെ’ ജീവിത പങ്കാളി രേണു രാജ് കളക്ടറായിരിക്കുന്നിടത്ത് വരെ വന്ന് വീഡിയോ എടുക്കും യൂത്ത് കോൺഗ്രസ്സ്' എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Wayanad,Kerala
First Published :
Feb 21, 2024 7:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സർക്കുലർ ഇറക്കുന്നതിനു പകരം സപ്ലൈക്കോയിൽ സബ്സിഡി സാധനം കൊണ്ട് വെക്ക് സാറെ'; ശ്രീറാം വെങ്കിട്ടരാമനോട് രാഹുല്‍ മാങ്കൂട്ടത്തില്‍









