പാകിസ്താനു വേണ്ടി സിപിഎം കോൺഗ്രസ് നേതാക്കൾ എന്തിന് നിലപാടെടുക്കുന്നു? രാജീവ് ചന്ദ്രശേഖർ
- Published by:ASHLI
- news18-malayalam
Last Updated:
വിഡി സതീശനും എംഎ ബേബിയും ഒന്നും സുരക്ഷാ വിദഗ്ധർ ആകേണ്ടെന്ന് രാജീവ് ചന്ദ്രശേഖർ
പാകിസ്താനു വേണ്ടി സിപിഎം കോൺഗ്രസ് നേതാക്കൾ എന്തിന് നിലപാടെടുക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തീവ്രവാദി ആക്രമണത്തെ ഒറ്റക്കെട്ടായി അപലപിക്കുകയാണ് വേണ്ടതെന്നും വി.ഡി സതീശനും ബേബിയും ഒന്നും സുരക്ഷാ വിദഗ്ധർ ആകേണ്ടെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
ALSO READ: ഭീകരവാദത്തിന് മതവുമായി ബന്ധമില്ല, രാജ്യം ഒറ്റക്കെട്ടായി നിന്ന് ഇതിനെ നേരിടണം; എം എ ബേബി
എസി റൂമിലിരുന്ന് സുരക്ഷയെപ്പറ്റി ആരു അഭിപ്രായം പറയേണ്ടെന്നും അവിടെ പോകണമെങ്കിൽ ആർമി യൂണിഫോം നൽകാനായി താൻ ശ്രമിക്കാമെന്നും രാജീവ് ചന്ദ്രശേഖർ. പെഹൽഗാമിലെ ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് എല്ലാവരും കാണുന്നതല്ലേയെന്നും പാകിസ്താനി ഭീകവാദികൾ വന്ന് മതംചോദിച്ച് നിരപരാധികളായ സഞ്ചാരികളെ കൊന്നത് നമ്മൾ കണ്ടു. ഇത് എങ്ങനെ നടന്നുവെന്നത് സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 24, 2025 6:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാകിസ്താനു വേണ്ടി സിപിഎം കോൺഗ്രസ് നേതാക്കൾ എന്തിന് നിലപാടെടുക്കുന്നു? രാജീവ് ചന്ദ്രശേഖർ