"രാഹുൽ ഗാന്ധിയും കോൺഗ്രസും പാവങ്ങളെ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണ്": രാജീവ് ചന്ദ്രശേഖർ
- Published by:SIBILI S
- news18-malayalam
Last Updated:
പാവങ്ങളുടെ മുന്നിൽ പോയി ഓരോ കാര്യങ്ങൾ പറഞ്ഞ് അവരുടെ വോട്ട് നേടിയ ശേഷം കൈയും തുടച്ച് പോകുന്നതാണ് കോൺഗ്രസിന്റെ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചു.
തിരുവനന്തപുരം: രാഹുൽ ഗാന്ധിയും കോൺഗ്രസും പാവങ്ങളെ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാവങ്ങളുടെ മുന്നിൽ പോയി ഓരോ കാര്യങ്ങൾ പറഞ്ഞ് അവരുടെ വോട്ട് നേടിയ ശേഷം കൈയും തുടച്ച് പോകുന്നതാണ് കോൺഗ്രസിന്റെ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പാർട്ടി 1970-ലും 80-ലും ഗരിബി ഹഠാവോ (ദാരിദ്ര്യം നീക്കും) എന്ന് പറഞ്ഞ് വാഗ്ദാനം നൽകി എത്രയോ വർഷം ഭരിച്ചു. എന്നാൽ ദാരിദ്ര്യം എവിടെയും പോയില്ല. തെരഞ്ഞെടുപ്പ് സമയത്ത് പാവങ്ങളെ എന്തെങ്കിലും പറഞ്ഞ് പറ്റിക്കുകയാണ് കോൺഗ്രസ്. കർണാടകയിലും ഹിമാചൽ പ്രദേശിലും തെലങ്കാനയിലും നടന്നു. അതിന് ശേഷം ഒരു തെരഞ്ഞെടുപ്പിലും അത് നടന്നിട്ടില്ല. കാരണം ജനങ്ങൾക്ക് അവരെ മനസിലായിട്ടുണ്ട്. ഇത് നുണയാണെന്ന് ജനങ്ങൾക്ക് വ്യക്തമായി.
എത്രയോ മാസങ്ങൾ കഴിഞ്ഞാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടുന്നത്. എന്നിട്ടാണ് സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്ര നൽകുമെന്ന് രാഹുൽ ഗാന്ധി പറയുന്നത്. കെഎസ്ആർടിസിയെ എങ്ങനെ സംരക്ഷിക്കുമെന്നതിനെ കുറിച്ച് പറയുന്നില്ല. കാരണം അതിന് അധ്വാനിക്കണം. വെറുതെ പറയുക മാത്രമാണ് ചെയ്യുന്നത്. നിർണായകമായ ഇലക്ഷനാണിത്. നാടിന്റെ ഭാവിക്ക് വേണ്ടിയുള്ള, തെരഞ്ഞെടുപ്പാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 08, 2026 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
"രാഹുൽ ഗാന്ധിയും കോൺഗ്രസും പാവങ്ങളെ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണ്": രാജീവ് ചന്ദ്രശേഖർ









