തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് 100 ദിവസം പിന്നിടുമ്പോഴും പുനസൃഷ്ടിയുടെ രൂപരേഖയുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തിനുശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരാജയമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രളയത്തിനുശേഷം പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആദ്യഘട്ട ദുരിതാശ്വാസമായി പ്രഖ്യാപിച്ച പതിനായിരം രൂപ ലഭിക്കാത്ത നിരവധി പേര് ഇപ്പോഴുമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വീട് തകര്‍ന്നവര്‍ക്ക് 10,000 രൂപ വീതം വീട് നന്നാക്കാന്‍ കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ഒന്നും പൂര്‍ണ്ണമായി നല്‍കിയില്ലെന്നും സഹായം ലഭിക്കാത്ത നിരവധിപ്പേരുണ്ടെന്നും പറഞ്ഞ അദ്ദേഹം സാങ്കേതിക പ്രശ്നം മൂലമാണ് പലര്‍ക്കും ഇത് കിട്ടാത്തതെന്നും ചൂണ്ടിക്കാട്ടി.
വ്യാപാരികള്‍ക്ക് ചെറുകിടക്കാര്‍ക്കും പരിശ രഹിത വായ്പ പ്രഖ്യാപിച്ചെങ്കിലും ഒരാള്‍ക്ക് പോലും നല്‍കിയിട്ടില്ലെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രി ധാരാളം വാഗ്ദനങ്ങള്‍ നടത്തുകയുണ്ടായിയെന്നും എന്നാല്‍ സഹായം സംബന്ധിച്ച് മുഖ്യമന്ത്രിയുടേത് പതിരായ വാഗ്ദാനങ്ങള്‍ മാത്രമാണെന്നും കുറ്റപ്പെടുത്തി. കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് പല നിലങ്ങളും ഉള്ളതെന്നും ബാങ്കുകള്‍ വ്യാപകമായി റിക്കവറി നോട്ടീസുകള്‍ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.