ബോധപൂര്‍വ്വം വനസമ്പത്ത് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്; രമേശ് ചെന്നിത്തല

Last Updated:

റവന്യുവ വകുപ്പും വനം വകുപ്പും പരസ്പരം കുറ്റപ്പെടുത്തി യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു

രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ഡ പ്രതിപക്ഷ നേതാവ് രമെശ് ചെന്നിത്തല. റവന്യുവ വകുപ്പും വനം വകുപ്പും പരസ്പരം കുറ്റപ്പെടുത്തി യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മരം മുറിച്ച പ്രതികളെ എന്ത് കൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ലെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
കര്‍ഷകന്റെയും ഉദ്യോഗസ്ഥരുടെയും തലയില്‍ കുറ്റം കെട്ടിവെച്ച് രക്ഷപ്പെടാനുള്ള ശ്രമം അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുട്ടില്‍ സന്ദര്‍ശനത്തില്‍ ഒരു കാര്യം വ്യക്തമാണ് വളരെ ബോധപൂര്‍വവ്വം വനസമ്പത്ത് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി, വനംമന്ത്രി, റവന്യു മന്ത്രി എന്നിവര്‍ക്ക് ഇതില്‍ ഉത്തരവാദിത്വം ഉണ്ട്.
കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് തയ്യാറാണോയെന്നും അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യറാണോയെന്നും അദ്ദേഹം ചോദിച്ചു.
advertisement
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തിലെ എട്ടു ജില്ലകളില്‍ നടന്ന വനംകൊള്ള ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് ഉന്നതതലങ്ങളില്‍ അരങ്ങേറുന്നത്. റവന്യു വകുപ്പും വനം വകുപ്പും പരസ്പരം കുറ്റപ്പെടുത്തി യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
മരം മുറിച്ച പ്രതികളെ എന്ത് കൊണ്ട് ഇതുവരെ ചോദ്യം ചെയ്തില്ല? തൊണ്ടിമുതല്‍ കസ്റ്റഡിയില്‍ എടുത്തെങ്കിലും എന്ത് കൊണ്ടാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത്? എന്ത് കൊണ്ട് ഇവരുടെ പേരില്‍ നിയമ നടപടി സ്വീകരിക്കുന്നില്ല?
കര്‍ഷകന്റേയും ഉദ്യോഗസ്ഥരുടേയും തലയില്‍ കുറ്റം കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമം അനുവദിക്കില്ല. കര്‍ഷകര്‍ വച്ച് പിടിപ്പിച്ച മരങ്ങള്‍ക്ക് കര്‍ഷകര്‍ തന്നെയാണ് അവകാശികള്‍. പക്ഷെ ഇവിടെ സംഭവിക്കുന്നത് എന്താണെന്ന് നോക്കൂ, 200-300 വര്‍ഷം പഴക്കമുള്ള ഈട്ടിത്തടിയും സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത വലിയ മരങ്ങളും വെട്ടി കൊണ്ടുപോകുന്ന കാട്ടുകൊള്ളയാണ് നടക്കുന്നത്.
advertisement
ഈ മരങ്ങള്‍ വെട്ടാനായി ഒരു നിയമത്തിന്റെയും പിന്‍ബലത്തില്‍ അല്ല ഉത്തരവ് ഇറക്കിയിരിക്കുന്നത്. വനസമ്പത്ത് വെട്ടിമാറ്റുന്നത് തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വരെ സര്‍ക്കുലറില്‍ പറയുന്നു. ഏതെങ്കിലും കാലത്ത്, ഏതെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരം നടപടി ഉണ്ടായിട്ടുണ്ടോ?
വയനാട് മുട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമാണ്, വളരെ ബോധപൂര്‍വ്വം വനസമ്പത്ത് കൊള്ളയടിക്കുന്നതിനായി സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്.
മുഖ്യമന്ത്രി, വനം മന്ത്രി, റവന്യു മന്ത്രി എന്നിവര്‍ക്കെല്ലാം ഇതില്‍ ഉത്തരവാദിത്വം ഉണ്ട്. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടുള്ള ഉത്തരവിനെ പറ്റി വിജിലന്‍സ്, ഫോറസ്റ്റ്, ക്രൈംബ്രാഞ്ച് ഇവയൊന്നും അന്വേഷിച്ചാല്‍ കുറ്റം തെളിയില്ല.
advertisement
കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് തയ്യാറാണോ, അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാണോ?
രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ നടന്നതാണ് ഈ മരംമുറി. ഈട്ടി കൊള്ളയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മതിച്ചു. സൈ്വര്യവിഹാരം നടത്തുന്ന യഥാര്‍ത്ഥ കാട്ടുകള്ളന്മാരെ അഴികള്‍ക്കുള്ളിലാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ഈ മാസം 24 ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ പഞ്ചായത്തിലും സമരം നടത്തും.
വയനാട്ടില്‍ 35 ലോറി സ്പിരിറ്റ് പിടിച്ചിട്ട് പോലും കേസ് എടുത്തിട്ടില്ല എന്നറിയുമ്പോഴാണ് ഇടത് ഭരണത്തില്‍ മാഫിയകള്‍ എത്രത്തോളം പിടിമുറുക്കി എന്ന് നാം മനസിലാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബോധപൂര്‍വ്വം വനസമ്പത്ത് കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്; രമേശ് ചെന്നിത്തല
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement