• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'അദാനിയുമായി ഒരു കരാർ കൂടി ഒപ്പുവച്ചു; കരാര്‍ ഉറപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു': രമേശ് ചെന്നിത്തല

'അദാനിയുമായി ഒരു കരാർ കൂടി ഒപ്പുവച്ചു; കരാര്‍ ഉറപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു': രമേശ് ചെന്നിത്തല

പിണറായി വിജയന്‍ ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും അദാനിയെ സഹായിക്കുന്ന കാഴ്ചയാണ് കെഎസ്ഇബി കരാറിലൂടെ പുറത്തുവന്നത്. ഇടതുകൈകൊണ്ട് തിരുവനന്തപുരം വിമാനത്താവള കാര്യത്തില്‍ രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ത്തി എന്ന് വരുത്തിത്തീര്‍ക്കുകയും വലതുകൈകൊണ്ട് അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകളെ സ്വീകരിക്കുകയും ചെയ്യുന്ന പിണറായിയുടെ പുതിയ തന്ത്രമാണ് ഈ കരാറിലൂടെ പുറത്തുവന്നിരിക്കുന്നത്.

രമേശ് ചെന്നിത്തല, പിണറായി വിജയൻ

രമേശ് ചെന്നിത്തല, പിണറായി വിജയൻ

 • Share this:
  ആലപ്പുഴ: അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നതിന് വൈദ്യുതി ബോര്‍ഡ് മറ്റൊരു കരാര്‍ കൂടി കഴിഞ്ഞ മാസം ഉണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാര്‍ ഉറപ്പിച്ചത്‌. അദാനിയെ മുഖ്യമന്ത്രി പരസ്യമായി എതിര്‍ക്കും രഹസ്യമായി പിന്തുണയ്ക്കും. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ 15-02-2021-ല്‍ നടന്ന ഫുള്‍ ടൈം ഡയറക്ടര്‍ ബോര്‍ഡിന്റെ യോഗത്തിന്റെ മിനുട്ട്‌സില്‍ അജണ്ട 47-ല്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്. അദാനിയില്‍നിന്ന് നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.  കരാറിനെക്കുറിച്ച് അറിഞ്ഞില്ലെന്നു മന്ത്രി എം.എം. മണി പറഞ്ഞത് കാര്യമാക്കുന്നില്ല. കരാർ മുഖ്യമന്ത്രിയുടേയും വൈദ്യുതി മന്ത്രിയുടേയും അറിവോടെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

  അദാനിയുമായി വൈദ്യുതി ബോര്‍ഡ് ഇതുവരെ ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്ന മന്ത്രി എം.എം. മണിയുടെ വാദം കാര്യമാക്കുന്നില്ല. അദാനിയിൽ നിന്നും നേരിട്ട് വൈദ്യുതി വാങ്ങാനുള്ള തീരുമാനം വൈദ്യുതി ബോര്‍ഡ് എടുത്തിട്ടുണ്ട്. വല്ലഭന് പുല്ലും ആയുധം എന്ന പോലെ ഏതിലും എന്തിലും അഴിമതി നടത്താനുള്ള സര്‍ക്കാരിന്റെ വൈഭവമാണ് ഇതിലൂടെ തെളിഞ്ഞു കാണുന്നത്. സംസ്ഥാനത്തെ ജനങ്ങുടെ പോക്കറ്റടിക്കാനുള്ള ഈ തീരുമാനത്തെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല.  കരാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

  Also Read 'പിണറായി അനുകരിക്കുന്നത് മോദിയെ; ലയിക്കേണ്ടത് സിപിഎമ്മും ബിജെപിയും'; പ്രധാനമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല

  അദാനിക്ക് ജനത്തെ പോക്കറ്റടിക്കാൻ സർക്കാർ അവസരം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. 1000 കോടിയുടെ ആനുകൂല്യമാണ് അദാനിക്ക് ലഭിക്കുന്നത്. ആര്‍.പി.ഒയുടെ പേരില്‍ അദാനിയില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള തീരുമാനം ആരുടെ താല്‍പര്യമാണെന്നും ചെന്നിത്തല ആരാഞ്ഞു. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അദാനിയുമായുള്ള കരാര്‍ ഉറപ്പിച്ചത്. എത്ര കമ്മീഷന്‍ കിട്ടി എന്ന് പറഞ്ഞാല്‍ മതി മുഖ്യമന്ത്രി.

  Also Read 'കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്; ഞാൻ വല്ലതുമൊക്കെ പറയും, അറിയാമല്ലോ..’: എം.എം മണി

  പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇടയിലെ പാലം അദാനിയാണ്. പിണറായിയുടെ പല കേസുകളും മുങ്ങിപ്പോകാന്‍ കാരണം ഇതാണെന്നും ചെന്നിത്തല പറഞ്ഞു. പിണറായി വിജയന്‍ ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും അദാനിയെ സഹായിക്കുന്ന കാഴ്ചയാണ് കെഎസ്ഇബി കരാറിലൂടെ പുറത്തുവന്നത്. ഇടതുകൈകൊണ്ട് തിരുവനന്തപുരം വിമാനത്താവള കാര്യത്തില്‍ രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ത്തി എന്ന് വരുത്തിത്തീര്‍ക്കുകയും വലതുകൈകൊണ്ട് അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകളെ സ്വീകരിക്കുകയും ചെയ്യുന്ന പിണറായിയുടെ പുതിയ തന്ത്രമാണ് ഈ കരാറിലൂടെ പുറത്തുവന്നിരിക്കുന്നത്.

  ഈ അന്തര്‍ധാരയില്‍ പിണറായിയ്ക്ക് രാഷ്ട്രീയമായും സാമ്പത്തികമായും നേട്ടമാണുള്ളത്. പിണറായിക്കെതിരായ അന്വേഷണങ്ങള്‍ എവിടെയും എത്താത്തിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് മനസ്സിലായത്.ഈ ബന്ധം ഈ തിരഞ്ഞെടുപ്പില്‍ വോട്ടാക്കിമാറ്റുകയാണ് പിണറായിയുടെ ലക്ഷ്യം. പിണറായി നയിക്കുന്ന ഇടതുപക്ഷസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കീഴടങ്ങി എന്ന പൊതുചര്‍ച്ച ശരിയാണെന്നതാണ് ഇത്തരം ഇടപാടുകളെ പ്രോത്സാഹിപ്പിക്കുക വഴി പിണറായി ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം താത്പര്യത്തിനും സാമ്പത്തിക ലാഭത്തിനു വേണ്ടിയുള്ള ഇത്തരം ഇടപാടുകള്‍ മാര്‍ക്‌സിറ്റ് അണികളോട് കാട്ടുന്ന കടുത്ത വഞ്ചനയാണ്.

  സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിന്‍വലിക്കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ മാപ്പു പറയുമോ എന്ന്് വ്യക്തമാക്കണം. ജനം ഏപ്രില്‍ ആറിന് ബോംബിടും. ബോംബ് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. ഞങ്ങളല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
  Published by:Aneesh Anirudhan
  First published: