തിരുവനന്തപുരം:
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ പേരിൽ കേരള പൊലീസ് ആക്ട് ഭേദഗതി ചെയ്യുന്നത് വഴി മാധ്യമങ്ങൾക്ക് മുക്കുകയർ ഇടുമെന്ന ആശങ്കയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിലവിലെ നിയമങ്ങൾ തന്നെ സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പ്രാപ്തമാണ്.
പൊലീസ് വേണ്ട രീതിയിൽ ആ നിയമം നടപ്പാക്കിയാൽ മതിയെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം.
അത് ചെയ്യാതെ സൈബർ കുറ്റങ്ങൾ തടയാനെന്ന പേരിൽ, സർക്കാരിന് എതിരെ വാർത്ത നൽകുന്ന
മാധ്യമ പ്രവർത്തകരെ മുഴുവൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ ഉള്ള വകുപ്പ് ആണ് 118 (A). ഇത് സർക്കാർ ദുരുപയോഗം ചെയ്യും. സെക്രട്ടേറിയറ്റിൽ ഫയൽ കത്തിച്ച സംഭവത്തിൽ വാർത്ത ചെയ്തതിനു മാധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ പോലും സർക്കാർ ആലോചിച്ചു.
മാധ്യമങ്ങളെ വിരട്ടലും ഭയപ്പെടുത്തലും മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും സ്ഥിരം തന്ത്രമാണ്. ഒടുവിൽ ഫോറൻസിക് പരിശോധന പുറത്തു വന്നപ്പോഴാണ് മാധ്യമങ്ങൾ പറഞ്ഞത് ശരിയാണെന്ന് വ്യക്തമായത്.
You may also like:ഇരുപത്തിനാല് മണിക്കൂറിനിടെ 55,838 പോസിറ്റീവ് കേസുകൾ [NEWS]തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നവരുടെ വായടപ്പിക്കുകയാണ് സര്ക്കാര്; രൂക്ഷവിമർശനവുമായി എം കെ മുനീർ [NEWS] ഇന്ത്യൻ നിർമിത വെബ് ബ്രൗസറുമായി ജിയോ; JioPagesൽ വ്യക്തി വിവരങ്ങൾ സുരക്ഷിതം [NEWS]സെക്ഷൻ പറയുന്നത് ഇങ്ങനെ 'Anyone who produces content, publishes or propogates it through any means of communication with an intention to threaten, insult or harm the reputation of an individual will be punished with an imprisonment of five years or a fine of Rs 10,000 or with both'.
അപ്പോൾ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം മാധ്യമങ്ങൾക്കെതിരെയും കേസെടുക്കാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
അത് പ്രകാരം സാമൂഹ്യമാധ്യമങ്ങള്‍ മാത്രമല്ല, പത്രങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍ എന്നിവയ്ക്ക് പുറമേ പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍ ഇതെല്ലാം പുതിയ നിയമത്തിന്റെ പരിധിയില്‍ വരുന്ന വിനിമയ സങ്കേതങ്ങളാണ്.
മാനനഷ്ടക്കേസിൽ ഒരു പരാതിക്കാരൻ വേണം. ഇവിടെ offence cognizable ആക്കിയിരിക്കുകയാണ്. അപ്പോൾ ആവലാതിക്കാരൻ വേണ്ട. പൊലീസിന് തന്നെ സ്വന്തം നിലയിൽ കേസെടുക്കാം. ഇത് വളരെ ഗൗരവതരമായ ഒരു വിഷയമാണ്. നാളെ ആർക്കെതിരെയും പൊലീസിന് കേസ് എടുക്കാൻ പറ്റുന്ന അവസ്ഥയാണ്.
അത്യന്തം ജനാധിപത്യവിരുദ്ധവും ഫാസിസ്റ്റ് നടപടിയുമാണിത്. ഈ ഓർഡിനൻസിന് ഗവർണർ അനുമതി നൽകില്ല എന്ന് പ്രതീക്ഷിക്കുകയാണ്. നടപ്പാക്കാൻ ആണ് ഉദ്ദേശമെങ്കിൽ അത് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.