IPhone Controversy| 'ഐഫോണ്‍ ലഭിച്ചത് കോടിയേരിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫിന്': രമേശ് ചെന്നിത്തല
- Published by:user_49
- news18-malayalam
Last Updated:
IPhone Controversy| ആര്‍ക്കൊക്കെയാണ് ഫോണ്‍ കിട്ടിയതെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് കൊടുത്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു
തിരുവനന്തപുരം: സ്വപ്ന സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം അഞ്ച് ഐ ഫോണ്‍ വാങ്ങി നല്‍കിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് അത് സമ്മാനമായി നല്കിയെന്നുമുള്ള യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ ആരോപണത്തിൽ കൂടുതൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ആറ് ഐഫോണ്‍ കൈപ്പറ്റിയവരില്‍ മൂന്ന് പേരെ കണ്ടെത്തിയെന്നും അതിലൊരാള്‍ മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന എം.പി രാജീവനാണ് ലഭിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു. എന്നാൽ നറുക്കെടുപ്പില്‍ അദ്ദേഹത്തിന് മൊബൈല്‍ ഫോണ്‍ ലഭിച്ചത് അപരാധമായി കാണുന്നില്ല. കാരണം അദ്ദേഹം ചോദിച്ച് വാങ്ങിച്ചതല്ലെന്നും ചെന്നിത്തല പറഞ്ഞു.
advertisement
തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനും അക്കൂട്ടത്തില്‍ നറുക്കെടുപ്പില്‍ ഒരു വാച്ച് കിട്ടി. എന്നാൽ താൻ ഫോണ്‍ വാങ്ങിച്ചിട്ടുമില്ല. ആരും തന്നിട്ടുമില്ലെന്ന് ചെന്നിത്തല ആവർത്തിച്ചു.
ഇപ്പോൾ മൂന്ന് ഫോണ്‍ ലഭിച്ചവരുടെ വിശദാംശങ്ങളെ ലഭിച്ചിട്ടുള്ളൂ. മറ്റ് ഫോണുകള്‍ എവിടെയെന്ന് ചെന്നിത്തല ചോദിച്ചു. ബില്‍ വിശദാംശവും ഐഎംഇഐ നമ്പറും സഹിതം ആര്‍ക്കൊക്കെയാണ് ഫോണ്‍ കിട്ടിയതെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് കൊടുത്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 03, 2020 2:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
IPhone Controversy| 'ഐഫോണ്‍ ലഭിച്ചത് കോടിയേരിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫിന്': രമേശ് ചെന്നിത്തല