'കൂത്തുപറമ്പില്‍ വെടിവെപ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡ; DGP നിയമനം സര്‍ക്കാര്‍ മെറിറ്റിന്റെ അടിസ്ഥാനത്തിൽ'; പി ജയരാജന്‍
- Published by:ASHLI
- news18-malayalam
Last Updated:
റവാഡയ്ക്കതിരെ പാര്‍ട്ടി നിലപാട് എടുത്തിരുന്നുവെന്നും ജയരാജന്‍ ഓര്‍മിപ്പിച്ചു
കൂത്തുപറമ്പ് വെടിവയ്പ് ഉണ്ടായ കാലത്ത് കണ്ണൂര്‍ എസിപി ആയിരുന്ന റവാഡ ചന്ദ്രശേഖറിനെ പുതിയ പൊലീസ് മേധാവിയായി നിയമച്ചതില്‍ അതൃപ്തി പ്രകടമാക്കി സി.പി.എം നേതാവ് പി.ജയരാജന്‍. മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രിയാണ് പ്രഖ്യാപനം അറിയിച്ചത്. കൂത്തുപറമ്പില്‍ വെടിവെപ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡയെന്നും അന്ന് റവാഡയ്ക്കതിരെ പാര്‍ട്ടി നിലപാട് എടുത്തിരുന്നുവെന്നും ജയരാജന്‍ ഓര്‍മിപ്പിച്ചു.
സാധ്യതാ പട്ടികയിലുണ്ടായിരുന്ന നിധിന്‍ അഗര്‍വാളും സിപിഎമ്മുകാരെ മര്‍ദിച്ചിട്ടുള്ളയാളാണെന്നും സിപിഎം നേരത്തെ പരാതി നല്‍കിയിട്ടുള്ളതാണ്. ഇപ്പോഴത്തെ തീരുമാനം മെറിറ്റിന്‍റെ അടിസ്ഥാനത്തിലാണ്. നയപരമായ പ്രശ്നങ്ങളിലേ പാര്‍ട്ടി ഇടപെടാറുള്ളൂവെന്നും മെറിറ്റ് പരിശോധിക്കാന്‍ താന്‍ ആളല്ലെന്നും എന്നും ജയരാജന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചതിനോടു പ്രതികരിക്കുകയായിരുന്നു ജയരാജന്‍. സീനിയറായ നിതിന്‍ അഗര്‍വാളിനെ മറികടന്നാണ് റവാഡ ചന്ദ്രശേഖറിന്റെ നിയമനം. സംസ്ഥാനത്തിന്‍റെ 41–ാം പൊലീസ് മേധാവിയാണ് റവാഡ. നിലവില്‍ കേന്ദ്ര ഐ.ബി സ്പെഷല്‍ ഡയറക്ടറാണ് അദ്ദേഹം.
advertisement
1991 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ റവാഡ ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. യു.പി.എസ്.സിയുടെ ചുരുക്കപ്പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു റവാഡ ചന്ദ്രശേഖര്‍. കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 30, 2025 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കൂത്തുപറമ്പില്‍ വെടിവെപ്പ് നടത്തിയവരില്‍ ഒരാളാണ് റവാഡ; DGP നിയമനം സര്‍ക്കാര്‍ മെറിറ്റിന്റെ അടിസ്ഥാനത്തിൽ'; പി ജയരാജന്‍