രാഷ്ട്രപതിയുടെ പൊലീസ് മെഡൽ; കേരളത്തിൽ നിന്ന് 11 പേർ
- Published by:Rajesh V
- news18-malayalam
Last Updated:
സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ് പി ആമോസ് മാമ്മന് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ
തിരുവനന്തപുരം: വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഈ വർഷത്തെ പൊലീസ് മെഡലിന് കേരളത്തില്‍ നിന്ന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ് പി ആമോസ് മാമ്മന്‍ അര്‍ഹനായി. സ്ത്യുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പൊലീസ് മെഡൽ കേരളത്തില്‍ നിന്ന് 10 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും.
മെഡൽ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥർ
- പി. പ്രകാശ് (ഐ.ജി, ഇന്‍റലിജന്‍സ്)
- അനൂപ് കുരുവിള ജോണ്‍ (ഐ.ജി, ഡയറക്ടര്‍ ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡല്‍ഹി)
- കെ കെ മൊയ്തീന്‍കുട്ടി (എസ്.പി, ക്രൈംബ്രാഞ്ച് കോഴിക്കോട് ആൻഡ് വയനാട്)
- എസ്. ഷംസുദ്ദീന്‍ (ഡിവൈ.എസ്.പി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, പാലക്കാട്)
- ജി എൽ അജിത് കുമാര്‍ (ഡി.വൈ.എസ്.പി, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്‍റ്)
- കെ വി പ്രമോദന്‍ (ഇന്‍സ്പെക്ടര്‍, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, കണ്ണൂര്‍)
- പി ആർ രാജേന്ദ്രന്‍ (എസ് ഐ, കേരള പൊലീസ് അക്കാഡമി)
- സി പി കെ ബിജുലാല്‍ (ഗ്രേഡ് എസ് ഐ, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍)
- കെ മുരളീധരന്‍ നായര്‍ (ഗ്രേഡ് എസ് ഐ, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എസ്.ഐ.യു – 2)
- അപർണ ലവകുമാര്‍ (ഗ്രേഡ് എ എസ് ഐ, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി)
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 25, 2023 3:48 PM IST


