Kodiyeri Balakrishnan| 'കൊലയ്ക്ക് പകരം കൊല സിപിഎമ്മിന്റെ നയമല്ല'; RSSനെതിരേ കോടിയേരി ബാലകൃഷ്ണൻ
- Published by:Rajesh V
- news18-malayalam
Last Updated:
2016നു ശേഷം കേരളത്തില്‍ സിപിഎമ്മിന്റെ 20 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 15 പേരെ കൊലപ്പെടുത്തിയത്. ബിജെപി-ആര്‍എസ്എസ് സംഘമാണ്. ഇതിനകം കേരളത്തില്‍ ആര്‍എസ്എസ്സിന്റെ കൊലക്കത്തിക്ക് ഇരയായി 215 സിപിഎം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: തിരുവല്ലയിലെ (Thiruvalla) സിപിഎം പ്രവര്‍ത്തകന്‍ (CPM) സന്ദീപിന്റേത് (Sandeep) അത്യന്തം ക്രൂരമായ കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). സന്ദീപിന്റെ അരുംകൊല ആസൂത്രിതമാണെന്നും ആര്‍എസ്എസ്- ബിജെപി (RSS-BJP) സംഘമാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന കണ്ടെത്തണം. അതിനായി ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2016നു ശേഷം കേരളത്തില്‍ സിപിഎമ്മിന്റെ 20 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 15 പേരെ കൊലപ്പെടുത്തിയത്. ബിജെപി-ആര്‍എസ്എസ് സംഘമാണ്. ഇതിനകം കേരളത്തില്‍ ആര്‍എസ്എസ്സിന്റെ കൊലക്കത്തിക്ക് ഇരയായി 215 സിപിഎം പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ രാഷ്ട്രീയ കൊലപാതകങ്ങളില്‍ 588 സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇത്തരം കൊലപാതകങ്ങള്‍ നടത്തി സിപിഎമ്മിനെ ഇല്ലാതാക്കാമെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് കേരളത്തില്‍ നടക്കുന്ന കാര്യമല്ല. കൊലയ്ക്ക് പകരം കൊല എന്നത് സിപിഎമ്മിന്റെ മുദ്രാവാക്യമല്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കൊലപാതക സംഘങ്ങളെ ഒറ്റപ്പെടുത്തണം. ഇവരെ അമര്‍ച്ച ചെയ്യാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം. സംസ്ഥാന വ്യാപക പ്രതിഷേധം ഉയരണം. ആര്‍എസ്എസ് ഉയര്‍ത്തുന്ന പ്രകോപനത്തില്‍ അകപ്പെട്ടുപോകാതെ പ്രതിഷേധിക്കണം. പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോടിയേരി അറിയിച്ചു.
advertisement
മതരാഷ്ട്രം സ്ഥാപിക്കാനുള്ള ആര്‍എസ്എസിന്റെ ആസൂത്രിത നീക്കമാണ് രാജ്യത്ത് നടത്തുന്നത്. മുസ്ലിം, ക്രിസ്ത്യന്‍, പട്ടിക വിഭാഗങ്ങൾ എന്നിവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 9 മാസങ്ങള്‍ക്കിടെ ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരേയും അവരുടെ ആരാധാനാലയങ്ങള്‍ക്കെതിരേയും മുന്നൂറില്‍പ്പരം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.
പശു സംരക്ഷണം, ലൗ ജിഹാദ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. അസമിലും ഉത്തര്‍ പ്രദേശിലും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തത് പ്രകാരം ഡിസംബര്‍ ഏഴിന് കേരളത്തിലെ ജില്ലാ-ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ന്യൂനപക്ഷ സംരക്ഷണം മുദ്രാവാക്യം ഉയര്‍ത്തിയാണ് പരിപാടി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 03, 2021 10:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kodiyeri Balakrishnan| 'കൊലയ്ക്ക് പകരം കൊല സിപിഎമ്മിന്റെ നയമല്ല'; RSSനെതിരേ കോടിയേരി ബാലകൃഷ്ണൻ