ധ്രുവക്കരടികളുടെ നാട്ടിൽ നിന്നും മലയാള ഭാഷ പ്രചരിപ്പിക്കാൻ വരുന്നതാരാണ് ?

Last Updated:
തിരുവനന്തപുരം : മലയാളം മിഷൻറെ ഭാഷാപ്രചരണ പരിപാടിയായ ഭൂമിമലയാളത്തിൽ പങ്കെടുക്കാൻ ധ്രുവക്കരടികളുടെ നാട്ടിൽ നിന്നും ഒരു പാലക്കാട്ടുകാരൻ. ഉത്തരധ്രുവത്തിന് 1000 കിലോമീറ്റർ മാത്രം അകലെയുള്ള ലോങ്ഇയർബെൻ എന്ന പട്ടണത്തിൽനിന്നാണ് ഭൂമിയുടെ വടക്കേയറ്റത്തെ മലയാളി ഭൂമിമലയാളത്തിൽ പങ്കെടുക്കുന്നത്. ഉത്തരധ്രുവത്തിലെ സാങ്കേതികവിദ്യയും സുരക്ഷയും എന്ന കോഴ്സ് പഠനത്തിനായി ധ്രുവത്തിന് ഏറെയടുത്തുകഴിയുന്ന പാലക്കാട് സിവിൽ സ്റ്റേഷൻ നഗർ സ്വദേശിയായ രോഹിത് ജയച്ചന്ദ്രൻ സെൽഫിയിലൂടെയാണ് ലോകമലയാളിഭൂപടത്തിൻറെ ഭാഗമാകുന്നത്.
ധ്രുവകരടികളെ കാണണമെന്ന മോഹവുമായാണ് മറൈൻ എൻജിനീയറായിരുന്ന രോഹിത് കോഴ്സിന് ചേരുന്നത്. എന്നാൽ നോർവെയിലെ ട്രോംസൊയിലും ലോങ്ഇയർബെനിലുമായി പഠനം നടത്തുന്ന രോഹിത്തിന് ഇതുവരെ ആ മോഹം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. കാരണം രോഹിത് തന്നെ പറയും. 3000 സ്ഥിരതാമസക്കാർ മാത്രമുള്ള ലോങ്ഇയർബെന്നിൽ മനുഷ്യരേക്കാൾ ഏറെയുള്ളത് കരടികളാണ്. നഗരത്തിനു പുറത്തേക്ക് പോകണമെങ്കിൽ കൈയിൽ റൈഫ്ൾ വേണം. എന്നാൽ സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്കു മാത്രമേ സർവകലാശാല റൈഫ്ൾ അനുവദിക്കുകയുള്ളു. അതുകൊണ്ട് ധ്രുവക്കരടികളെ കാണണമെന്ന മോഹം നടക്കുന്നില്ല.
advertisement
ധ്രുവക്കരടിയെ കാണാൻ കഴിഞ്ഞില്ലെങ്കിലും ഭൂമിയുടെ വടക്കേയറ്റത്തെ മലയാളിയാകാൻ രോഹിത്തിനു കഴിഞ്ഞു.
അൻറാർട്ടിക്കയിലെ ഇന്ത്യൻ പര്യവേഷകസംഘത്തിലെ മലയാളികളാണ് ദക്ഷിണധ്രുവത്തിൽനിന്ന് ഭൂമിമലയാളത്തിലേക്ക് പ്രതീക്ഷിക്കപ്പെടുന്ന മലയാളി സാന്നിധ്യം. അമേരിക്ക മുതൽ ഓസ്ട്രേലിയ വരെയായി പടിഞ്ഞാറുനിന്നും കിഴക്കുവരെയും ഭൂഗോളം ചുറ്റിവരുന്നുണ്ട് മലയാളിയുടെ പ്രവാസചരിത്രം പറഞ്ഞുവയ്ക്കുന്ന ഭൂമിമലയാളം പരിപാടി.
ഭൂമിമലയാളം പദ്ധതിയുടെ ഭാഗമായി നവംബർ ഒന്നുമുതൽ നാലുവരെ നടക്കുന്ന ലോകമലയാളദിനാചരണത്തിൽ ഭൂമിമലയാളം പ്രതിജ്ഞ സ്വീകരിച്ചാണ് മലയാളം മിഷൻ പഠനകേന്ദ്രങ്ങൾ പങ്കെടുക്കുന്നതെന്ന് മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്ജ് പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ് ലോകമലയാളദിനാചരണം. ഇന്ത്യയ്ക്കകത്തും പുറത്തുമായി അൻപതോളം കേന്ദ്രങ്ങളിലെ കൂട്ടായ്മകൾ ഇതിനോടകം തന്നെ പദ്ധതിയിൽ പങ്കുചേരുന്നതിനായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇതുകൂടാതെയാണ് വിവിധ ലോകരാജ്യങ്ങളിൽ നിന്നും വ്യക്തികൾ ക്യാംപെയ്നിൻറെ ഭാഗമാകുന്നത്. ഭൂമിമലയാളം പദ്ധതിയിലൂടെ മലയാളം മിഷൻ നടത്തിവരുന്ന മലയാളഭാഷാപഠന പ്രവർത്തനങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിക്കാനാകുമെന്നും സുജ സൂസൻ ജോർജ്ജ് പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ധ്രുവക്കരടികളുടെ നാട്ടിൽ നിന്നും മലയാള ഭാഷ പ്രചരിപ്പിക്കാൻ വരുന്നതാരാണ് ?
Next Article
advertisement
സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ
സിപിഎം നേതാവായ യുവ അഭിഭാഷക തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാകുറ്റത്തിന് സുഹൃത്ത് അറസ്റ്റിൽ
  • കാസർഗോഡ് കുമ്പളയിൽ യുവ അഭിഭാഷക രഞ്ജിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ.

  • രഞ്ജിതയുടെ കുറിപ്പും മൊബൈൽ ഫോണും പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു.

  • പത്തനംതിട്ട സ്വദേശി അനിൽ കുമാറിനെ പ്രേരണാകുറ്റത്തിന് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement