പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാൽ 500 രൂപ പിഴ; ക്യൂ തെറ്റിച്ചാലും പിഴയൊടുക്കണം

Last Updated:

പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍ കേരള പൊലീസ് ആക്ട് ചട്ടം ഭേദഗതിയിലാണ് ഇതു സംബന്ധിച്ച നിർദ്ദേശമുള്ളത്.

തിരുവനന്തപുരം: ഇനി പൊതു സ്ഥലത്ത് പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നവർ ജാഗ്രതൈ. നിയമം ലംഘിച്ചാൽ 500 രൂപ പിഴയീടാക്കും. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍ കേരള പൊലീസ് ആക്ട് ചട്ടം ഭേദഗതിയിലാണ് ഇതു സംബന്ധിച്ച നിർദ്ദേശമുള്ളത്. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് പിഴ നേരിട്ട് ഈടാക്കാനും പൊലീസിന് ഭേദഗതി അനുവാദം നൽകുന്നുണ്ട്.
പൊതുസ്ഥലത്തെയോ സ്വകാര്യ സ്ഥലത്തെയോ ക്യൂ തെറ്റിച്ചാലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് 500 രൂപ പിഴയീടാക്കാം. പോലീസ് സേനാംഗങ്ങളുടെ സേവനം തടയുകയോ അച്ചടക്കലംഘനം നടത്തുകയോ ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ 5000 രൂപയാണ് പിഴയെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.
You may also like:കോവിഡിനെ അതിജീവിച്ച് കളനാടിന്റെ പെണ്‍കരുത്ത് ; ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് നഫീസത്ത് സിജാല സുസ്ന [NEWS]ചികിത്സയ്ക്കു കൊണ്ടുവരാനായില്ല; തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് പിഴ നിശ്ചയിച്ചാണ് കേരള പോലീസ് ആക്ട് ചട്ടം ഭേദഗതിചെയ്തത്. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ച് 500 മുതൽ 5000 രൂപവരെയാണ് പിഴ. 1000 രൂപവരെയുള്ള പിഴ സ്റ്റേഷൻ ഹൗസ് ഓഫീസർ അല്ലെങ്കിൽ എസ്.‌ഐ. റാങ്കിലുള്ള ഉദ്യോഗസ്ഥനും അതിനുമുകളിൽ 5000 രൂപവരെയുള്ള പിഴ ജില്ലാ പോലീസ് മേധാവിമാർക്കും ഈടാക്കാനാകും.
advertisement
പിഴ ഇങ്ങനെ
  • പൊലീസിന്റെ ചുമതലയോ അധികാരമോ ഏറ്റെടുത്താൽ 5000 രൂപ
  • പൊലീസ് ഉദ്യോഗസ്ഥന് തെറ്റായ വിവരം നൽകിയാലും പോലീസ്, ഫയർഫോഴ്‌സ് തുടങ്ങിയ അവശ്യസർവീസുകളെ വഴിതെറ്റിച്ചാലോ 5000 രൂപ
  • 18 വയസ്സിൽ താഴെയുള്ളവർക്ക്‌ ലഹരിപദാർഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വിൽക്കുകയോ സ്കൂൾ പരിസരത്ത്‌ സൂക്ഷിക്കുകയോ ചെയ്താൽ 5000 രൂപ.
  • മോട്ടോർ ഘടിപ്പിക്കാത്ത വാഹനം സൂര്യോദയത്തിനും അസ്തമയത്തിനും അരമണിക്കൂർ മുന്പും ശേഷവും മതിയായ വെളിച്ചമില്ലാതെ കൊണ്ടുപോയാൽ 500 രൂപ
  • വാഹനങ്ങളുടെ മുന്നിലും പിന്നിലും അഞ്ചടിയിൽ കൂടുതൽ തള്ളിനിൽക്കുന്ന സാധനവുമായി സഞ്ചരിച്ചാൽ 500 രൂപ.
  • വളർത്തുമൃഗങ്ങളെ അയൽവാസികൾക്കോ പൊതുജനങ്ങൾക്കോ അസൗകര്യമുണ്ടാക്കുന്നവിധത്തിൽ അലക്ഷ്യമായിവിട്ടാൽ 500 രൂപ
  • മാനനഷ്ടമുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പോസ്റ്ററുകൾ പതിച്ചാൽ 1000 രൂപ
  • ഫോൺ, ഇ-മെയിൽ തുടങ്ങിയവവഴി ഒരാൾക്ക് ശല്യമുണ്ടാക്കിയാൽ 1000 രൂപ
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തിയാൽ 500 രൂപ പിഴ; ക്യൂ തെറ്റിച്ചാലും പിഴയൊടുക്കണം
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement