കണ്ണൂർ: തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബർ ബോർഡ് ചെയർമാൻ സവാർ ധനാനിയ കൂടിക്കാഴ്ച്ച നടത്തി. കണ്ണൂർ നെല്ലിക്കാംപോയിൽ വച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ റബ്ബറിന്റെ താങ്ങു വില വർധിപ്പിക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് റബ്ബർ ബോർഡ് ചെയർമാൻ ബിഷപ്പ് പാംപ്ലാനിക്ക് ഉറപ്പ് നൽകി.
റബ്ബർ കർഷകർ നേരിടുന്ന മറ്റു പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. റബ്ബറിന് 300 രൂപയായാൽ ബി ജെ പി ക്ക് വോട്ട് ചെയ്യുന്നതിൽ പ്രയാസമില്ലെന്നായിരുന്നു ആർച്ച് ബിഷപ് ജോസഫ് പാംപ്ലാനി നേരത്തെ നടത്തിയ പ്രസ്താവന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rubber Price, Thalassery