'മനിതി'യെ തടഞ്ഞ സംഭവത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തു;  41 പേര്‍ക്കെതിരെ കേസ്

Last Updated:
പമ്പ: ശബരിമലയയില്‍ ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍ നിന്നെത്തിയ 'മനിതി' സംഘത്തെ തടഞ്ഞ സംഭവത്തില്‍ 41 പേര്‍ക്കെതിരെ പമ്പ പോലീസ് കേസെടുത്തു. ഇതില്‍ 10 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിട്ടുണ്ട്. ഇന്ന് കനകദുര്‍ഗയെയും ബിന്ദുവിനെയും മരക്കൂട്ടത്ത് തടഞ്ഞതുമായി ബന്ധപ്പെട്ട് 150 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.
മനിതി സംഘത്തെ തടഞ്ഞതില്‍ ബിജു, ഉണ്ണികൃഷ്ണപിളള, അനില്‍കുമാര്‍, സന്തോഷ് കുമാര്‍, രമേഷ്, ലിനേഷ്, ഉദയകുമാര്‍, അനില്‍കുമാര്‍, ശബരി, ശശികുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഐപിസി 143, 147, 341, 188, 283, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പമ്പ പോലീസ്  കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുപുറമെ 143, 147, 148, 323, 332, 188 എന്നീ വകുപ്പുകള്‍ പ്രകാരം 200 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
Also Read: ശബരിമല കര്‍മ്മസമിതി ദേശീയ സമിതിയിൽ സെൻകുമാറും കെ.എസ് രാധാകൃഷ്ണനും
വനിതകള്‍ ദര്‍ശനത്തിന് എത്തിയതുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നാമജപം നടത്തിയതിന് 50 പേര്‍ക്കെതിരെയും കേസെടുത്തു. കോഴിക്കോട് സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുര്‍ഗയുമായിരുന്നു ശബരിമല ദര്‍ശനത്തിനായ് ഇന്നെത്തിയിരുന്നത്.
advertisement
നേരത്തെ കഴിഞ്ഞദിവസം ശബരിമല സന്ദര്‍ശനത്തിനെത്തിയ സംഘത്തിലെ മൂന്നുപേര്‍ മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്തെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് തിരിച്ചു പോകാനായി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ സംഘമെത്തിയപ്പോള്‍ ബിജെപി - യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വസുമതി, യാത്ര, മീനാക്ഷി എന്നിവരാണ് ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തിയത്. ഇവര്‍ തിരിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് റെയില്‍വേ സ്റ്റേഷനില്‍ യുവമോര്‍ച്ചാ സംഘം പ്രതിഷേധിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മനിതി'യെ തടഞ്ഞ സംഭവത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തു;  41 പേര്‍ക്കെതിരെ കേസ്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement