ശബരിമല കര്‍മ്മസമിതി ദേശീയ സമിതിയിൽ സെൻകുമാറും കെ.എസ് രാധാകൃഷ്ണനും
Last Updated:
ബെംഗളുരു: ശബരിമല കര്‍മ്മസമിതിയുടെ ദേശീയസമിതിയിൽ മുൻ ഡിജിപി ടി പി സെൻകുമാറും സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലർ ഡോ. കെ.എസ്. രാധാകൃഷ്ണനും. ബംഗളൂരുവില്‍ നടന്ന ഹൈന്ദവ സംഘടനാ നേതാക്കളുടെ യോഗമാണ് ദേശീയസമിതിക്ക് രൂപം നൽകിയത്. കര്‍ണാടക ഹൈക്കോടതി റിട്ടയേഡ് ജസ്റ്റിസ് എന്‍. കുമാറാണ് സമിതിയുടെ ദേശീയ അദ്ധ്യക്ഷന്‍. സമിതിയംഗമായി സംവിധായകൻ പ്രിയദർശനും പ്രവർത്തിക്കും
പന്തളം കൊട്ടാരം പ്രതിനിധി പി. ശശികുമാര്‍ വര്‍മ്മ, അമൃതാനന്ദമയി, കാഞ്ചി ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി , കൊളത്തൂര്‍ മഠാധിപതി സ്വാമി ചിദാനന്ദപുരി, ചിന്മയാമിഷനിലെ സ്വാമി മിത്രാനന്ദജി തുടങ്ങിയവരാണ് രക്ഷാധികാരിമാര്‍.
ടി.പി. സെന്‍കുമാര്‍ , ഡോ. കെ.എസ്. രാധാകൃഷ്ണന്‍, മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് എം. ജയചന്ദ്രന്‍ തുടങ്ങിയവർ ഉപാദ്ധ്യക്ഷന്മാരാണ്. കേരള വനിതാ കമ്മീഷന്‍ മുന്‍ അംഗം ജെ. പ്രമീളാദേവി, ന്യൂറോ സര്‍ജന്‍ ഡോ. മാര്‍ത്താണ്ഡപിളള എന്നിവർ സമിതിയിലുണ്ട്. സംവിധായകൻ പ്രിയദർശനും സമിതിയംഗമായി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2018 6:35 PM IST