'ശബരിമലയിൽ നടക്കുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പും വഞ്ചനയും'
Last Updated:
ശബരിമല: രണ്ടു ദിവസങ്ങളായി ശബരിമലയിൽ നടക്കുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പും വഞ്ചനയുമാണെന്ന് ബിജെപി നേതാവും രാജ്യസഭാ അംഗവുമായ വി മുരളീധരൻ.
ഭക്തരായവർക്ക് സംരക്ഷണം കൊടുക്കണമെന്നിരിക്കെ വിശ്വാസികൾ അല്ലാത്തവരെ ഭകതരുടെ വേഷത്തിൽ ദർശനം നടത്തിക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച ആണ് ഗൂഢാലോചനയെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു
ഭകതരോട് ദേവസ്വം മന്ത്രി പ്രതിബദ്ധത കാണിക്കുന്നില്ലെന്ന് വി മുരളീധരൻ ആരോപിച്ചു. മറുവശത്ത് സ്ത്രീകൾക്ക് വേണ്ടിയാണെന്ന് പറഞ്ഞു വിളിച്ചു വരുത്തി തിരിച്ചയയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഭക്തരെയും സ്ത്രീകളെയും സർക്കാർ വഞ്ചിക്കുന്നു. സർക്കാർ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം
. സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ ശബരിമലയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും ലംഘിക്കാൻ ആണ് ശ്രമിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു.
advertisement
മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ വില നശിപ്പിക്കുകയാണെന്ന് വി മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പദവിയെ അപഹസിക്കുകയാണ് . ഇന്ന് വന്ന രണ്ടു പേരുടെ കൂടെ വന്ന പൊലീസുകാരൻ ആരാണ്? പൊലീസുകാരനെ കൂടെ കൂട്ടിയതിൽ ഗൂഢാലോചന ഉണ്ട്. ബന്ധുവല്ലെങ്കിൽ നടപടി എടുക്കണം.
മനീതി സംഘവുമായി ബിജെപിക്ക് ബന്ധമില്ലെന്നും മുരളീധരൻ അവകാശപ്പെട്ടു. ഇവർ സിപിഎമ്മിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരാണ്. ഒരാള് പോലും ബിജെപി അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപി തന്നെ രംഗത്തിറങ്ങണം എന്നില്ല. ഇപ്പോൾ അയ്യപ്പ ഭക്തർ തന്നെ സംഘടിക്കുകയാണ്. ബിജെപി നേതാക്കൾ വന്നു സമരത്തിന് മുന്നിൽ നിൽക്കേണ്ട കാര്യമില്ല.
advertisement
ശബരിമല വിഷയം ഉന്നയിച്ച് രാജ്യസഭയിൽ നോട്ടീസ് നൽകുമെന്നും മുരളീധരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2018 5:59 PM IST