സ്ത്രീകൾക്ക് സൌകര്യമൊരുക്കാൻ പരിമിതിയുണ്ടെന്ന് ദേവസ്വം ബോർഡ്- ശബരമലയിൽ സ്ത്രീകൾക്കായി കൂടതൽ സൗകര്യം ഒരുക്കാൻ പരിമിതിയുണ്ട് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയച്ചു.സന്നിധാനത്തെ താമസ സൗകര്യങ്ങൾ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യാനാവില്ലന്നും ദേവസ്വം ബോർഡ്
പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള രാത്രിയാത്രാ നിയന്ത്രണം നീക്കി. ഹൈക്കോടതി പരാമർശത്തെ തുടർന്നാണ് നടപടി.
രാത്രി ഒൻപതു മണിക്കു ശേഷം മലകയറാൻ പൊലീസ് അനുവദിച്ചിരുന്നില്ല.
അതേസമയം, മണ്ഡലകാല പൂജകൾക്കായി നട തുറന്ന അഞ്ചാം ദിവസവും സന്നിധാനത്തു തിരക്ക് കുറവ്. അപ്പം, അരവണ വിൽപ്പനയിലും മുൻ വർഷത്തെ അപേക്ഷിച്ച് വലിയ കുറവാണു ഉണ്ടായിരിക്കുന്നത്. എന്നാൽ, കണക്ക് ഔദ്യോഗികമായി ദേവസ്വം ബോർഡ് പുറത്തുവിട്ടിട്ടില്ല.
ഇതിനിടെ,ശബരിമല വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച് സർക്കാരും ദേവസ്വംബോർഡും.