LIVE: നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ

Last Updated:
തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ. അതേസമയം, പ്രതിഷേധക്കാർ നിർബന്ധിപ്പിച്ച് കടകൾ അടപ്പിക്കുകയാണ്.
ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സംഘർഷം. സി പി എം - ബി ജെ പി പ്രവർത്തകർ തമ്മിലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷമുണ്ടായത്. അതേസമയം,  ബിജെപി-യുവമോര്‍ച്ചാ, ശബരിമല കർമസമിതി പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്.
പലയിടങ്ങളിലം കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്യുന്നു. എംസി റോഡിൽ ചെങ്ങന്നൂർ വെളളാവൂരിലും മൂവാറ്റുപുഴയിലും ഗതാഗതം സ്തംഭിച്ചു. തിരുവല്ലയിലും മല്ലപ്പള്ളിയിലും റോഡുകൾ ഉപരോധിക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ സമരപ്പന്തലിനടുത്ത് വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റശ്രമമുണ്ടായി. നൂറുകണക്കിനു ബിജെപി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്.
advertisement
പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് ഉള്ളില്‍ കടന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സമീപത്തു വരെയെത്തിയ നാലു പേരെ പിന്നീട് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകരയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിൽ ബിജെപി പ്രവർത്തകർ കരിങ്കൊടി കെട്ടി. കൊച്ചിയിലും പ്രതിഷേധ പ്രകടനം നടക്കുകയാണ്. കൊച്ചി കച്ചേരിപ്പടിയില്‍ റോഡ് ഉപരോധിക്കുന്നു. കൊട്ടാരക്കരയില്‍ ബിജെപി-ആര്‍എസ്എസ്-ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു. കൊല്ലം നഗരത്തില്‍ രാമന്‍കുളങ്ങരയില്‍ നിന്നു പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സ്വകാര്യ ബസിലെ യാത്രക്കാരനെ തല്ലി. കൊല്ലം ജില്ലയിലെ പരവൂർ, ശാസ്താംകോട്ട ഭരണിക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ ശബരിമല കർമ്മസമിതി പ്രവർത്തകർ കടകൾ അടപ്പിക്കുന്നു.
advertisement
തൃശൂര്‍ ജില്ലയിലെ മാളയിലും കൊടുങ്ങല്ലൂരിലും ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡ് ഓഫീസ് ശബരിമല കര്‍മ സമിതി പ്രവര്‍ത്തകര്‍ അടപ്പിച്ചു. ഓഫിസ് താഴിട്ടു പൂട്ടി താക്കോല്‍ പ്രവര്‍ത്തകര്‍ കൊണ്ടു പോയി. മാവേലിക്കരയിൽ ബിജെപി–സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടയുകയാണ്. കെഎസ്ആർടിസി ബസുകൾ അടക്കം തടഞ്ഞിട്ടിരിക്കുന്നു. കടകൾ അടപ്പിക്കാനും ശ്രമമുണ്ട്.
തുടർന്ന് വായിക്കുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LIVE: നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ
Next Article
advertisement
'ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല': ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
'ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല': ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
  • ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകളും കേരളത്തിൽ വിതരണം നിര്‍ത്തിവെച്ചു.

  • Respifresh TR, 60ml syrup, Batch. No. R01GL2523 ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍.

  • അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി.

View All
advertisement