കൊച്ചി: ഇസ്രയേലിൽ ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യയുടെ വിയോഗത്തിൽ സർക്കാർ നടപടികളിൽ വിയോജിപ്പ് അറിയിച്ച് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. സൗമ്യ ജോലി ചെയ്തിരുന്നത് ഗാസയിലും കൊല്ലപ്പെട്ടത് ഇസ്രായേൽ അക്രമണത്തിലുമായിരുന്നു എങ്കിൽ സൗമ്യയെ കേരളത്തിന്റെ മകളായി മുഖ്യമന്ത്രി പ്രഖ്യാപിച്ചേനെയെന്ന് സന്ദീപ് ജി വാര്യർ പറഞ്ഞു.
കൂടാതെ, കുടംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും നഷ്ടപരിഹാരവും ഇതിനകം പ്രഖ്യാപിക്കുമായിരുന്നു.
ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖമായി സൗമ്യയെ ഇടതുപക്ഷവും ജിഹാദികളും ചേർന്ന് അവതരിപ്പിക്കുമായിരുന്നെന്നും സന്ദീപ് ജി വാര്യർ പറഞ്ഞു.
സാംസ്കാരിക നായകരുടെ കവിതയെഴുത്ത്, മെഴുകുതിരി കൊളുത്തൽ കൂടാതെ പൊരിച്ച മത്തി ടീമിന്റെ പുതിയ സിനിമ 'സൗമ്യ' കൂടാതെ കേരളത്തിലെ മാധ്യമങ്ങൾ ഒരാഴ്ച ഇസ്രായേൽ വിരുദ്ധ ചർച്ച സംഘടിപ്പിക്കുമായിരുന്നെന്നും സന്ദീപ് പറയുന്നു.
COVID 19 | 'ആശങ്കപ്പെടുത്തുന്ന തരത്തിലാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നത്': കേന്ദ്രമന്ത്രി വി മുരളീധരൻഇസ്രായേൽ ആക്രമണമായതിനാൽ ആത്യന്തികമായി സൗമ്യയുടെ മരണത്തിനുത്തരവാദി നെതന്യാഹുവിന്റെ സുഹൃത്തായ നരേന്ദ്ര മോദിയാണ് എന്ന് സ്ഥാപിക്കുമായിരുന്നു. പക്ഷേ, സൗമ്യ കൊല്ലപ്പെട്ടത് പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ ഇസ്രായേലിൽ വച്ചായിപ്പോയി. സംഘടിത മത ഭീകരതയുടെ ഭീഷണിക്ക്
മുന്നിൽ മുഖ്യമന്ത്രിക്കും മുൻ മുഖ്യമന്ത്രിക്കും വരെ ഫേസ്ബുക്ക് അനുസ്മരണങ്ങൾ മുക്കേണ്ടിയും തിരുത്തേണ്ടിയും ഒക്കെ വന്നുവെന്നും സന്ദീപ് ജി വാര്യർ ആരോപിച്ചു.
COVID 19 | സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുസന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്,
'പാവം സൗമ്യ ജോലി ചെയ്തിരുന്നത് ഗാസയിലും കൊല്ലപ്പെട്ടത് ഇസ്രായേൽ അക്രമണത്തിലുമായിരുന്നു എന്ന് കരുതുക. സൗമ്യയെ കേരളത്തിന്റെ മകളായി മുഖ്യമന്ത്രി പ്രഖ്യാപിച്ചേനെ. കുടംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നഷ്ടപരിഹാരവും ഇതിനകം പ്രഖ്യാപിക്കുമായിരുന്നു.ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖമായി സൗമ്യയെ ഇടതുപക്ഷവും ജിഹാദികളും ചേർന്ന് അവതരിപ്പിക്കുമായിരുന്നു. കോൺഗ്രസ് വിട്ടുകൊടുക്കുമോ? രാഹുൽ ഗാന്ധിയുടെ ട്വീറ്റ്, ഭവന സന്ദർശനം, വഴിയിലെ ബേക്കറിയിൽ കയറി ചായ കുടിക്കൽ... അതങ്ങനെ പോവും. സാംസ്കാരിക നായകരുടെ കവിതയെഴുത്ത്, മെഴുകുതിരി കൊളുത്തൽ കൂടാതെ പൊരിച്ച മത്തി ടീമിന്റെ പുതിയ സിനിമ 'സൗമ്യ'.കേരളത്തിലെ മാധ്യമങ്ങൾ ഒരാഴ്ച ഇസ്രായേൽ വിരുദ്ധ ചർച്ച സംഘടിപ്പിക്കുമായിരുന്നു. ഇസ്രായേൽ ആക്രമണമായതിനാൽ ആത്യന്തികമായി സൗമ്യയുടെ മരണത്തിനുത്തരവാദി നെതന്യാഹുവിൻ്റെ സുഹൃത്തായ നരേന്ദ്ര മോദിയാണ് എന്ന് സ്ഥാപിക്കുമായിരുന്നു. പക്ഷേ, സൗമ്യ കൊല്ലപ്പെട്ടത് പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ ഇസ്രായേലിൽ വച്ചായിപ്പോയി. സംഘടിത മത ഭീകരതയുടെ ഭീഷണിക്ക് മുന്നിൽ മുഖ്യമന്ത്രിക്കും മുൻ മുഖ്യമന്ത്രിക്കും വരെ ഫേസ്ബുക്ക് അനുസ്മരണങ്ങൾ മുക്കേണ്ടിയും തിരുത്തേണ്ടിയും ഒക്കെ വന്നു. മാപ്പ് സൗമ്യ , ഇത് കേരളമാണ് . ഇവിടം ഇങ്ങനെയാണ്.'ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം സ്വദേശമായ കീരിത്തോട്ടിൽ എത്തിച്ച് സംസ്കരിച്ചു. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംസ്കാരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.