advertisement

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ UDF സ്ഥാനാർത്ഥി

Last Updated:

പാലക്കാട്, ഒറ്റപ്പാലം, തവനൂർ മണ്ഡലങ്ങളിൽ നേരത്തെ സന്ദീപിന്റെ പേര് പരിഗണിച്ചിരുന്നു

Rapid Read
സന്ദീപ് വാര്യർ
സന്ദീപ് വാര്യർ
ന്യൂഡൽഹി: കാസർഗോഡ് തൃക്കരിപ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യറെ മത്സരിപ്പിക്കാൻ ധാരണയായതായി സൂചന. പാലക്കാട്, ഒറ്റപ്പാലം, തവനൂർ മണ്ഡലങ്ങളിൽ നേരത്തെ സന്ദീപിന്റെ പേര് പരിഗണിച്ചിരുന്നു. എന്നാൽ പാലക്കാട് രമേഷ് പിഷാരടിയെയും ഒറ്റപ്പാലത്ത് പി കെ ശശിയെയും തവനൂരിൽ വി എസ് ജോയിയെയും പരിഗണിച്ചതോടെ തൃക്കരിപ്പൂരിലേക്ക് മണ്ഡ‍ലത്തിലേക്ക് സന്ദീപിന്റെ പേര് പരിഗണിക്കുകയായിരുന്നു.
കാസർഗോഡ് ജില്ലയിലെ ഉദുമ, തൃക്കരിപ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ പേരുകൾ ഒഴിവാക്കിയാണ് കോൺഗ്രസ് ഇന്നലെ 55 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. ഇന്നത്തോടെ ഏതാണ്ട് മുഴുവൻ സീറ്റുകളിലും ആളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു.
ആകെയുള്ള 140 സീറ്റുകളിൽ 95 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കും. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് 27 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിലും ആർഎസ്പി നാല് സീറ്റുകളിലും ജനവിധി തേടും. ഒരു സീറ്റിൽ ആർഎസ്പി സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും. കോൺഗ്രസിന്റെ 40 സീറ്റിലും ഇന്നുതന്നെ പ്രഖ്യാപനമെന്നും വിഡി സതീശൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ UDF സ്ഥാനാർത്ഥി
Next Article
advertisement
'പ്രായപൂർത്തിയാകാത്ത മകളെ ലവ്ജിഹാദ് കെണിയിൽ‌പ്പെടുത്തി'; 'മൊണാലിസ'യുടെ മാതാപിതാക്കൾ പരാതി നൽകി
'പ്രായപൂർത്തിയാകാത്ത മകളെ ലവ്ജിഹാദ് കെണിയിൽ‌പ്പെടുത്തി'; 'മൊണാലിസ'യുടെ മാതാപിതാക്കൾ പരാതി നൽകി
  • വൈറൽ താരം മൊണാലിസയുടെ പ്രായപൂർത്തിയാകാത്ത മകളെ ലവ് ജിഹാദ് കെണിയിൽ കുടുക്കിയെന്ന് പരാതി

  • ഫർമാൻ ഖാൻ മകളെ തട്ടിക്കൊണ്ട് പോയെന്നും വിവാഹം പ്രലോഭനത്തിലൂടെ നടന്നുവെന്നും മാതാപിതാക്കൾ

  • മകളുടെ ജീവൻ അപകടത്തിലാണെന്ന് വിശ്വസിച്ച് മാതാപിതാക്കൾ നിയമനടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി

View All
advertisement