ശബരിമല: ആവശ്യം തള്ളി സുപ്രീംകോടതി; ഹർജികൾ നേരത്തെ പരിഗണിക്കില്ല
Last Updated:
ന്യൂഡൽഹി: ശബരിമല നട അഞ്ചാം തീയതി വീണ്ടും തുറക്കുന്നതിന് മുമ്പ് പുനഃപരിശോധന റിട്ട് ഹർജികൾ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. 24 മണിക്കൂർ നേരത്തേക്ക് മാത്രമാണ് നട തുറക്കുന്നതെന്നും അടിയന്തരമായി ഇപ്പോൾ ഹർജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതോടെ എല്ലാ ഹർജികളും നവംബർ 13ന് മാത്രമേ കോടതി പരിഗണിക്കൂ.
ചിത്തിര ആട്ട തിരുനാളിനായി ശബരിമല നട അഞ്ചാം തീയതി വൈകുന്നേരം തുറക്കുന്നതിനാൽ ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന് അഖില ഭാരതീയ മലയാളി സംഘാണ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. വിധിക്കെതിരെ നൽകിയ റിട്ട് ഹർജി സംഘടനയുടെ അഭിഭാഷക ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ നിലവിൽ ഹർജികൾ വേഗത്തിൽ പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ മറുപടി.
advertisement
അഞ്ചാം തീയതി വൈകുന്നേരം നട തുറന്നാൽ ആറാം തീയതി അടയ്ക്കും. ആകെ 24 മണിക്കൂർ മാത്രമാണ് നട തുറക്കുന്നത്. പ്രധാന സീസൺ മണ്ഡലകാലമാണ്. അതുകൊണ്ട് എല്ലാ ഹർജികളും 13 ആം തീയതി മാത്രം പരിഗണിക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു. അതുവരെ എല്ലാവരും കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഇതിനകം 35 പുനഃപരിശോധന ഹർജികളും ആറു റിട്ട് ഹർജികളുമാണ് വിധിക്കെതിരെ ഫയൽ ചെയ്തിട്ടുള്ളത്. വിധി നടപ്പാക്കുന്നത് തടഞ്ഞതിനെതിരെ രണ്ടു സ്ത്രീകളും കോടതിയെ സമീപിച്ചിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 31, 2018 8:04 PM IST


