Snake Bite| സ്‌കൂൾ ബസിൽ നിന്നിറങ്ങിയ നാലാം ക്ലാസ് വിദ്യാർഥിയെ അണലി കടിച്ചു; കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
രാവിലെ 9.45ന് സ്കൂൾ വളപ്പിലേക്ക് ബസിൽ വന്നിറങ്ങുമ്പോഴാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്.
തൃശൂർ വടക്കാഞ്ചേരിയിൽ (Vadakkancherry) നാലാം ക്ലാസ് വിദ്യാർഥിക്ക് സ്കൂൾ വളപ്പിൽ പാമ്പുകടിയേറ്റു (Snake Bite) . അണലിയുടെ (Viper) കടിയേറ്റ വടക്കാഞ്ചേരി ഗവ. ബോയ്സ് എൽപി സ്കൂളിലെ വിദ്യാർഥി ആദേശിനെ (9) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ കെട്ടിടം പൊളിച്ചു പണിയുന്നതിനാൽ ഇവിടുത്തെ നൂറോളം വിദ്യാർഥികളെ സമീപത്തെ ഗേൾസ് എൽ പി സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. കുമരനെല്ലൂർ അയ്യത്ത് അനിൽ കുമാർ - ദിവ്യ ദമ്പതികളുടെ മകനാണ് ആദേശ്.
രാവിലെ 9.45ന് സ്കൂൾ വളപ്പിലേക്ക് ബസിൽ വന്നിറങ്ങുമ്പോഴാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. അധികം വലുപ്പമില്ലാത്ത പാമ്പായിരുന്നെന്നു മറ്റു കുട്ടികൾ പറഞ്ഞു. സ്കൂൾ മുറ്റം പൂർണമായി ശുചീകരിച്ചിരുന്നില്ല. കുട്ടി അപകടനില തരണം ചെയ്തു. നിലവില്‍ കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.
പാമ്പ് കടിച്ചുവെന്ന സംശയമാണ് തോന്നിയതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പാമ്പ് കടിച്ചുവെന്ന് സൂചന ലഭിച്ചപ്പോഴാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് വടക്കാഞ്ചേരി ബോയ്‌സ് സ്‌കൂളിലേക്ക് പോകേണ്ടതായിരുന്നു കുട്ടികള്‍ എന്നാല്‍ അവിടെ ചില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരേഗമിക്കുന്നതിനാലാണ് ഇവരെ ആനപ്പറമ്പ് ഗേള്‍സ് സ്‌കൂളിലേക്ക് എത്തിച്ചത്.
advertisement
കുട്ടിക്ക് പാമ്പ് കടിയേറ്റുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. കാട് പിടിച്ച് കിടന്ന പ്രദേശം കഴിഞ്ഞ ദിവസങ്ങളിലാണ് വൃത്തിയാക്കിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.
കോഴിക്കോട് മാനസികാരോഗ്യകേന്ദ്രം: സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു
കോഴിക്കോട് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. കെ സി രമേശനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.
advertisement
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിന് അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 02, 2022 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Snake Bite| സ്‌കൂൾ ബസിൽ നിന്നിറങ്ങിയ നാലാം ക്ലാസ് വിദ്യാർഥിയെ അണലി കടിച്ചു; കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


