വിദ്യാര്‍ഥിയെ ചൂരലുകൊണ്ട് അടിച്ച അധ്യാപകന് നേരെ 'വടിയെടുത്ത്' മന്ത്രി; സസ്പെന്‍ഷന്‍
- Published by:Arun krishna
- news18-malayalam
Last Updated:
ആറന്മുള എരുമക്കാട് ഗുരുക്കന്‍കുന്ന് എല്‍.പി സ്കൂളിലെ അധ്യാപകനായ ബിനുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്
പത്തനംതിട്ട: ആറന്മുളയില്‍ മൂന്നാം ക്ലാസുകാരിയെ അധ്യാപകന്‍ ചൂരലുകൊണ്ട് അടിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ഇടപെടല്‍. കുട്ടിയ തല്ലിയ ആറന്മുള എരുമക്കാട് ഗുരുക്കന്‍കുന്ന് എല്‍.പി സ്കൂളിലെ അധ്യാപകനായ ബിനുവിനെ സസ്പെന്‍ഡ് ചെയ്തു. മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐഎഎസിനോട് മന്ത്രി റിപ്പോർട്ട് തേടിയിരുന്നു.
ഇക്കാര്യത്തിൽ ഉള്ള എ ഇ ഒ യുടെ റിപ്പോർട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് സസ്പെൻഷൻ. അധ്യാപകർക്ക് വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അധ്യാപകൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
advertisement
ക്ലാസില്‍ ചെയ്തു കാണിക്കാന്‍ ആവശ്യപ്പെട്ട കണക്കുകള്‍ കുട്ടി ചെയ്ത് കാണിക്കാത്തതില്‍ പ്രകോപിതനായ അധ്യാപകന്‍ കുട്ടിയെ തല്ലുകയായിരുന്നു.കുഞ്ഞിന്റെ കൈ വെളളയിലും കൈത്തണ്ടയിലും അടിയേറ്റെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയിടെ കൈയില്‍ അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചു.
ജുവനൈൽ ആക്റ്റ് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. വിഷയത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍, പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
July 25, 2023 9:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിദ്യാര്‍ഥിയെ ചൂരലുകൊണ്ട് അടിച്ച അധ്യാപകന് നേരെ 'വടിയെടുത്ത്' മന്ത്രി; സസ്പെന്‍ഷന്‍