ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിൽ ഓടയ്ക്കായി കുഴിച്ച കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു

Last Updated:

യുവാവും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് സർവീസ് റോഡിന് കുറുകെ ഓടയ്ക്കായി നിർമ്മിച്ച കുഴിയിലേക്ക് മറിയുകയായിരുന്നു

News18
News18
കായംകുളം: ദേശീയപാത നിർമ്മാണം നടക്കുന്ന കായംകുളത്ത് കഴിഞ്ഞ ദിവസം രാത്രിയോടെ ഉണ്ടായത് രണ്ട് അപകടങ്ങൾ. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിൽ ഓടയ്ക്കായി കുഴിച്ച കുഴിയിൽ വീണാണ് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചത്. നൂറനാട് എരുമക്കുഴി ബാലൻപറമ്പിൽ മഹേഷ് ബാബുവിന്റെ മകൻ ആരോമൽ (23) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 10നാണ് അപകടം ഉണ്ടായത്. യുവാവും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് സർവീസ് റോഡിന് കുറുകെ ഓടയ്ക്കായി നിർമ്മിച്ച കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്.
അതേസമയം, രാത്രി 11 മണിയോടെയായിരുന്നു രണ്ടാമത്തെ അപകടം ഉണ്ടായത്. കായംകുളം കെഎസ്ആർടിസിക്ക് സമീപം കമലാലയം ജംഗ്ഷനിൽ ബൈക്ക് കുഴിയിൽ വീണാണ് ഐക്യ ജംഗ്ഷൻ സ്വദേശി നബീൻഷായ്ക്ക് ഗുരുതരമായി പരിക്കേറ്റത്. യുവാവ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലങ്ങൾ അപകടങ്ങൾ സ്ഥിരം സംഭവമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഭാഗങ്ങളിൽ അപകട സാധ്യത സിഗ്നലുകളോ ബോർഡുകളോ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിൽ ഓടയ്ക്കായി കുഴിച്ച കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement