വെള്ളനാട് ഭീതിപരത്തി അജ്ഞാത ജീവി; കരടിയെന്നും 'പട്ടികടുവ' എന്നും നാട്ടുകാർ; സ്ഥിരീകരിക്കാതെ വനം വകുപ്പ്
- Published by:Naseeba TC
- news18-malayalam
Last Updated:
കടുവയുടെയും പട്ടിയുടെയും രൂപസാദൃശ്യമുള്ള ജീവിയുടേതെന്ന് നാട്ടുകാർ
വെള്ളനാട് – ചെറിയകൊണ്ണി പ്രദേശത്ത് വീണ്ടും അജ്ഞാത ജീവിയുടെ സാന്നിധ്യം. വള്ളി പുലിയെന്നും കരടിയെന്നും, പറയുന്ന ജീവി ‘പട്ടികടുവ’ ആകാനും സാധ്യതയെന്നാണ് നാട്ടുകാർ പറയുന്നത്. ആളുകളുടെ പരാതിയെയും ആശങ്കയെയും തുടർന്ന് വനം വകുപ്പ് പരിശോധന നടത്തി എങ്കിലും ഒന്നും സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് കണ്ടെത്തിയത് കരടിയുടേതിന് സമാനമായ കാൽപാടുകൾ ആണെന്നത് വനംവകുപ്പ് തള്ളിക്കളയുന്നുമില്ല.
ഇതേ വലിപ്പത്തിൽ ഉള്ള കാല്പാടുകൾ ആണ് വർഷങ്ങൾക്ക് മുൻപ് കള്ളിക്കാട്, കാട്ടാക്കട, കുറ്റിച്ചൽ, കോട്ടൂർ പ്രദേശങ്ങളിൽ ഭീതി പരത്തിയ ‘പട്ടികടുവ’ എന്ന കടുവയുടെയും പട്ടിയുടെയും രൂപസാദൃശ്യമുള്ള ജീവിയുടേത്. ഇത് അന്ന് കോഴികളെയും ആടുകളെയുമാണ് കൊന്നിരുന്നത്.
കഴിഞ്ഞ ദിവസം ചെറിയകൊണ്ണി, നന്ദനത്തിൽ പ്രമോദിന്റെ വീട്ടിൽ വളർത്തിയിരുന്ന 14 കോഴികളാണ് നഷ്ടമായത്. വെള്ളനാട് കരടിയെ കണ്ടെത്തിയ സാഹചര്യത്തിൽ ഇവിടെയും കരടി ആണ് എന്ന സംശയം ഉയരുന്നത് ഇതോടെയാണ്. ആഴ്ചകൾക്ക് മുമ്പാണ് വെള്ളനാട് കോഴിയെ പിടിക്കുന്നതിനിടയിൽ കരടി കിണറ്റിൽ വീണതും രക്ഷാപ്രവർത്തനത്തിനിടയിൽ ചത്തതും.
advertisement
കരടി ഒറ്റക്ക് സഞ്ചരിക്കാറില്ല എന്നതിനാൽ ഇനിയും കരടിയെ കണ്ടേക്കാം എന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞിരുന്നു. ഈ സംഭവം കഴിഞ്ഞ് ആഴ്ച തികയുന്ന മുന്നെയാണ് വീണ്ടും കോഴികളെ അജ്ഞാത ജീവി കൊല്ലുന്നത്. അജ്ഞാത ജീവി കരടിയാകാം എന്നും ചിലർ കരടിയെ കണ്ടെന്നും നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ചെറിയകൊണ്ണി മേക്കോണം, സുരേഷ് ലൈനിൽ അജ്ഞാത ജീവിയെ കണ്ടതായും പ്രദേശവാസികൾ പറയുന്നു. മേക്കോണം പ്രമോദിന്റെ വീടിൽ നിന്നും 600 മീറ്റർ മാറി നായയുടെ മുഖ സാമ്യമുള്ള ജീവിയെ കണ്ടെന്നും ഇതിന്റെ പിന്നലെ കാക്കക്കൾ കൂട്ടമായി എത്തിയെന്നും നാട്ടുകാർ പറയുന്നു.
advertisement
വനംവകുപ്പിൽ അറിയിച്ചതിനെ തുടർന്ന് പരുത്തിപള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതർ പ്രദേശമാകെ പരിശോധന നടത്തിയിരുന്നു. രാത്രികാല പരിശോധനകളും നടക്കുന്നുണ്ട്. ജീവിയുടെ സാന്നിധ്യമുള്ളയിടത്ത് ക്യാമറയും കൂടും സ്ഥാപിക്കാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. ശനിയാഴ്ച രാവിലെ മുതൽ തുടങ്ങിയ പരിശോധന ഇന്ന് രാവിലെ വരെ നീണ്ടു. രാത്രിയിൽ ഇവ എത്താനുള്ള സാധ്യത കണക്കിലെടുത്ത് രാത്രികാല പരിശോധനയും നിരീക്ഷണവും തുടരുന്നത്.
advertisement
സ്വകാര്യ ക്വാറി കമ്പനികൾ പ്രദേശത്ത് ഏക്കർകണക്കിന് വാങ്ങിയിരുന്നു. ഇവ വനം പോലെ കാട് കയറി കിടക്കുകയാണ്. ഇവിടെ കുറുക്കൻ, കാട്ടുപന്നി, കാട്ടുപൂച്ച, മരപ്പട്ടി തുടങ്ങിയവയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പരുത്തിപ്പള്ളി റേഞ്ചു ഓഫീസറായ എൽ സുധീഷ് കുമാറിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോസ്റ്റ് ഓഫീസർ ബിന്ദു, അനീഷ് ആർ ആർ ടി അംഗങ്ങളായ ശരത്, രാഹൂൽ സുബാഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനകൾ നടത്തിവരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Apr 30, 2023 2:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെള്ളനാട് ഭീതിപരത്തി അജ്ഞാത ജീവി; കരടിയെന്നും 'പട്ടികടുവ' എന്നും നാട്ടുകാർ; സ്ഥിരീകരിക്കാതെ വനം വകുപ്പ്









