സെക്രട്ടേറിയറ്റ് പ്രോട്ടോകോൾ വിഭാഗത്തിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തു; തീപിടിത്ത കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ആവർത്തിച്ച് ഫോറൻസിക് റിപ്പോർട്ട്

Last Updated:

പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ സാന്നിധ്യമുണ്ടോ എന്ന പരിശോധനയിൽ മദ്യത്തിന്റെ അംശമാണു കണ്ടെത്തിയത്.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായ പ്രോട്ടോക്കോൾ വിഭാഗത്തിൽനിന്നു  മദ്യക്കുപ്പികൾ കണ്ടെടുത്തെന്ന ഗുരുതര പരാമർശവുമായി  ഫോറൻസിക് റിപ്പോർട്ട്. രണ്ട് കുപ്പിളാണ് കണ്ടെടുത്തത്. ഇതിൽ രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നെന്നും ഫോറൻസിക് ലബോറട്ടറിയിലെ കെമിസ്ട്രി വിഭാഗം ചീഫ് ജുഡീഷ്യൽ മജിസ‍്ട്രേട്ട് കോടതിക്കു സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തീപിടിത്തത്തിനുള്ള കാരണം ഷോർട്ട് സർക്യൂട്ടാണെന്നു കണ്ടെത്താനായില്ലെന്നു ഫോറൻസിക്  റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ ഭരണസിരാ കേന്ദ്രത്തിൽ ഫയലുകൾ കത്തിനശിച്ച തീപിടിത്തം സംബന്ധിച്ച് ദുരൂഹതയേറി.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25നാണ് പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായി നിർണായക ഫയലുകൾ നശിപ്പിക്കാൻ ആസൂത്രിതമായി തീയിട്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
advertisement
അതേസമയം ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ ഷോർട് സർക്യൂട്ട് അല്ല തീപിടിത്തത്തിന് കാരണമെന്ന വാദം രണ്ടാം തവണയാണ് ഫോറൻസിക് വിഭാഗം തള്ളിയത്. സ്ഥലത്തുനിന്നു ശേഖരിച്ച ഇലക്ട്രിക് വയറിന്റെ തുണ്ടുകളും മറ്റും പരിശോധിച്ച ശേഷമാണ് ആദ്യ റിപ്പോർട്ട് കോടതിക്കു സമർപ്പിച്ചത്. തുടർന്ന്, കൂടുതൽ വിശദ പരിശോധനയ്ക്കു കെമിസ്ട്രി, ഫിസിക്സ് വിഭാഗങ്ങളോടു നിർദേശിക്കുകയായിരുന്നു.
advertisement
പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ സാന്നിധ്യമുണ്ടോ എന്നാണ് കെമിസ്ട്രി വിഭാഗം പരിശോധിച്ചത്. എന്നാൽ മദ്യത്തിന്റെ അംശമാണു കണ്ടെത്തിയത്. കത്തിയ ഫാനിന്റെ ഭാഗങ്ങൾ, ഉരുകിയ ഭാഗം, മോട്ടർ എന്നിവ ഫിസിക്സ് വിഭാഗം പരിശോധിച്ചു.
advertisement
അതേസമയം ദുരന്ത നിവാരണ കമ്മിഷണർ ഡോ. എ. കൗശികനും മരാമത്തു വകുപ്പ്, ഫയർ ഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയും നൽകിയ റിപ്പോർട്ടുകളിൽ ഷോർട്ട് സർക്യൂട്ട് സാധ്യതയാണു വ്യക്തമാക്കിയിരുന്നു. തീപിടിത്തത്തിനു പിന്നാലെ ഭാഗികമായി കത്തിയ ഫയലുകൾ ഉൾപ്പെടെയുള്ളവ മെഡിക്കൽ കോളജ് ട്രഷറിയിലെ സ്ട്രോങ് റൂമിലേക്കു മാറ്റിയിട്ടുണ്ട്.
ഷോർട്ട് സർക്യൂട്ട് എന്ന സർക്കാർ വാദം രണ്ടാം തവണയും ഫോറൻസിക് വിഭാഗം തള്ളിയത് പ്രതിപക്ഷ ആരോപണങ്ങൾക്ക് ബലം നൽകുന്നതാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് ഫോറൻസിക്കിന്റെ രണ്ടാം റിപ്പോർട്ടും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സെക്രട്ടേറിയറ്റ് പ്രോട്ടോകോൾ വിഭാഗത്തിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെടുത്തു; തീപിടിത്ത കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ആവർത്തിച്ച് ഫോറൻസിക് റിപ്പോർട്ട്
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement