advertisement

'വിസ്മയം പറവൂരിൽ നിന്ന് തുടങ്ങട്ടെ' രണ്ടുതവണ മുനിസിപ്പൽ ചെയർപേഴ്സൺ ആയിരുന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ

Last Updated:

ബിജെപിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് വത്സല പ്രസന്നകുമാര്‍ പറഞ്ഞു

വത്സല പ്രസന്നകുമാറിനെ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിക്കുന്നു
വത്സല പ്രസന്നകുമാറിനെ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിക്കുന്നു
തിരുവനന്തപുരം: പറവൂരിലെ കോൺഗ്രസ് നേതാവും പറവൂർ മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സണുമായിരുന്ന വത്സല പ്രസന്നകുമാർ ബിജെപിയിൽ ചേർ‌ന്നു. മാരാര്‍ജി ഭവനിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഷാൾ അണിയിച്ച് വത്സല പ്രസന്നകുമാറിനെ സ്വീകരിച്ചു. വിസ്മയം പറവൂരിൽ നിന്നാകട്ടേയെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ബിജെപിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് വത്സല പ്രസന്നകുമാര്‍ പറഞ്ഞു. ഇവിടെ മാറ്റങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കും. ബിജെപിയിൽ അംഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമെന്നും അവര്‍ കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ളക്കാർ ജയിലിൽ പോയേ തീരൂ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഷയം ബിജെപി വിടില്ല. സിപിഎമ്മും കോൺഗ്രസും ഒത്തുകളിക്കുകയാണ്. കോര്‍പറേഷനിലെ ബിജെപിയുടെ ആദ്യ ബജറ്റിനെ അദ്ദേഹം അഭിനന്ദിച്ചു. തലസ്ഥാന നഗര വികസനത്തിനുള്ള ബ്ലു പ്രിന്‍റാണ് ബജറ്റ്. വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. പറയുന്നതെല്ലാം ചെയ്യുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് കാണിച്ച് കൊടുക്കുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
advertisement
ശബരിമല തന്ത്രിയെ 41 ദിവസത്തോളം ജയിലിലടച്ചപ്പോൾ മൗനം പാലിക്കുകയായിരുന്നു കോൺഗ്രസ്-യുഡിഎഫ് സഖ്യം ചെയ്തത്. എന്നാൽ ആദ്യ ദിവസം മുതൽ തന്നെ ബിജെപി ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാൻ എൽഡിഎഫ് മനഃപൂർവം കെട്ടിച്ചമച്ച ഒന്നാണ് ഈ അറസ്റ്റ് എന്നായിരുന്നു ഞങ്ങളന്ന് ചൂണ്ടിക്കാട്ടിയിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തന്ത്രിക്കെതിരെ തെളിവിന്റെ ഒരു തരി പോലുമില്ലെന്ന് കോടതിയും ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ ശബ്‍ദം വീണ്ടെടുത്ത കോൺഗ്രസ്, ആഴ്ചകൾക്ക് മുൻപ് ഞങ്ങൾ പറഞ്ഞ അതേ കാര്യങ്ങൾ ആവർത്തിച്ച് നാണംകെട്ട് രംഗത്തെത്തിയിരിക്കുകയാണ്. സിപിഎം-കോൺഗ്രസ് കുറുവ സംഘത്തിന്റെ അപകടകരമായ രാഷ്ട്രീയത്തെയാണ് ഇത് തുറന്നുകാട്ടിയിരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
advertisement
Summary:In a setback to the Congress party in Paravur, senior leader and two-time Municipal Chairperson Valsala Prasannakumar has officially joined the BJP. She was welcomed into the party at Mararji Bhavan by BJP State President Rajiv Chandrasekhar, who draped her with the party shawl. During the event, Rajiv Chandrasekhar remarked, "Let the wonder begin from Paravur," signaling the party's intent to make a strong impact in the constituency. Valsala Prasannakumar stated that she was drawn to the BJP by its developmental activities. She expressed immense joy in joining the party and predicted a "series of changes" in the region.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിസ്മയം പറവൂരിൽ നിന്ന് തുടങ്ങട്ടെ' രണ്ടുതവണ മുനിസിപ്പൽ ചെയർപേഴ്സൺ ആയിരുന്ന കോൺഗ്രസ് നേതാവ് ബിജെപിയിൽ
Next Article
advertisement
'കേരളത്തിന്റെ പേര്, ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല' ദി കേരള സ്റ്റോറി 2 സിനിമ ഹൈക്കോടതി കാണും
'കേരളത്തിന്റെ പേര്, ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല' ദി കേരള സ്റ്റോറി 2 സിനിമ ഹൈക്കോടതി കാണും
  • കേരളത്തിന്റെ പേരിൽ ആശങ്കകൾ ഉയർന്നതിനെ തുടർന്ന് ഹൈക്കോടതി 'ദി കേരള സ്റ്റോറി 2' സിനിമ കാണാൻ തീരുമാനിച്ചു

  • ചിത്രം കേരളത്തെ മോശമായി ചിത്രീകരിക്കുന്നതാണെന്ന ഹർജിക്കാരുടെ വാദം കോടതി ഗൗരവമായി പരിഗണിച്ചു

  • മത, സാമുദായിക വികാരങ്ങൾ ഹനിക്കരുതെന്ന കേന്ദ്ര മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് കോടതി പരിശോധിക്കും

View All
advertisement